സിനിമയില്‍ അഭിനയിക്കുന്നത് മക്കള്‍ എതിര്‍ത്തു, സഹോദരങ്ങള്‍ മിണ്ടാതെയായി, എന്റെ വിജയത്തിന് കാരണം മറ്റുചിലരാണ് , തുറന്നുപറഞ്ഞ് അംബിക മോഹന്‍

465

മലയാളികള്‍ക്ക് ഏറെ സുപരിചതയായ നടിയാണ് അംബിക മോഹന്‍. മലയാള സീരിയല്‍ സിനിമാരംഗത്ത് സജീവമാണ് താരം. അമ്മ വേഷങ്ങളിലാണ് അംബിക കൂടുതലും തിളങ്ങിയത്. സഹതാരമായും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

അംബിക ഇതിനോടകം 300 ല്‍ അധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. അമ്പതില്‍ അധികം സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ബിജു മേനോനും സംയുക്തയും അഭിനയിച്ച മേഘമല്‍ഹാര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അംബിക സിനിമയിലെത്തിയത്.

Advertisements

പിന്നീട് ഒത്തിരി ഹിറ്റ് സിനിമകളുടെ ഭാഗമായി. ഇപ്പോഴിതാ താന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അംബിക. സിനിമയില്‍ വരുന്നതിന് മുമ്പ് താന്‍ ബിസിനസ്സ് ചെയ്യുകയായിരുന്നുവെന്നും സ്വന്തമായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുകയായിരുന്നുവെന്നും അംബിക പറയുന്നു.

Also Read: അതിന് കാരണം ഞാനല്ല, അവളുടെ സ്വന്തം തീരുമാനം, സംയുക്ത അഭിനയം നിര്‍ത്തിയതിനെ കുറിച്ച് ബിജു മേനോന്‍ പറയുന്നു

ആദ്യ സിനിമ ചെയ്യുമ്പോള്‍ തനിക്ക് നല്ല സാരിയൊക്കെ ഉടുത്ത് വരാമെന്നൊക്കെ വിചാരിച്ചുവെന്നും എന്നാല്‍ അതൊക്കെ തെറ്റിയെന്നും കീറ്റസാരിയണിഞ്ഞായിരുന്നു തന്റെ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നതെന്നും അംബിക കൂട്ടിച്ചേര്‍ത്തു.

ഒരു നടിയെന്ന നിലയില്‍ കരിയറില്‍ വിജയം നേടിത്തന്നത് തന്റെ നാലാമത്തെ ചിത്രമായ മീശമാധവന്‍ ആയിരുന്നുവെന്നും ആ സിനിമയ്ക്ക് ശേഷമാണ് തന്നെ ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്നും ഇതിന് ശേഷം ഒത്തിരി നല്ല സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു.

Also Read: അയാളോട് അമ്മ ശരിക്കും ചൂടായി, മുട്ടയില്‍ നിന്നും വിരിഞ്ഞില്ലെന്ന് പറഞ്ഞ് അന്ന് എന്നെ ഒത്തിരി തല്ലി, ആദ്യ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് റിമി ടോമി

അഭിനയിക്കാന്‍ തന്റെ ഫാമിലിയില്‍ നിന്നും എതിര്‍പ്പായിരുന്നു.മക്കള്‍ പോലും മുഖം തിരിച്ച് നിന്നുണ്ടെന്നും സഹോദരങ്ങള്‍ തന്നോട് മിണ്ടാതെയായി എന്നും തനിക്ക് സപ്പോര്‍ട്ട് തന്നത് ഭര്‍ത്താവും മരുമക്കളുമായിരുന്നുവെന്നും അവരാണ് തന്റെ വിജയത്തിന് കാരണമെന്നും അംബിക കൂട്ടിച്ചേര്‍ത്തു.

Advertisement