മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് പ്രേമി വിശ്വനാഥ്. 2014 – 15 ഘട്ടങ്ങളില്‍ മലയാള സീരിയലില്‍ പെട്ടന്ന് ഉദിച്ച് വന്ന നായികയായിരുന്നു പ്രേമി വിശ്വനാഥ്. കാര്‍മുകിലിന്റെ അഴകുമായി എത്തി നായികാ സങ്കല്പങ്ങളെ തന്നെ തിരുത്തി എഴുതിയ പ്രേമി ആ കാലഘട്ടത്തില്‍ മലയാള ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രധാന വിഷയമായിരുന്നു.
അന്ന് അല്പം പരിഹസിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് ശക്തമായി പ്രേമി പ്രതികരിച്ചിട്ടുണ്ട്. 2015 കാലഘട്ടത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ കറുത്തമുത്തിലെ പ്രധാനകഥാപാത്രമായ കറുത്ത മുത്തിന്റെ ‘തനിനിറം’ വലിയ ചര്‍ച്ചയായിരുന്നു.
ശരിക്കും പ്രേമി കറുത്തിട്ട് തന്നെയാണോ, അതോ സീരിയലിന് വേണ്ടി വെളുപ്പിച്ചതാണോ എന്നായിരുന്നു സംശയം. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ക്രൂശിക്കപ്പെട്ടപ്പോള്‍ ശക്തമായി പ്രേമി പ്രതികരിച്ചതും വാര്‍ത്തയായിരുന്നു. കറുത്തമുത്തിന്റെ നിറത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ സിബിഐ യെ വിടണം എന്ന തരത്തില്‍ വരെ സീരിയല്‍ വിരോധികള്‍ സംസാരിച്ചു.
പെട്ടന്ന് ആണ് കറുത്ത മുത്ത് എന്ന സീരിയലില്‍ നിന്നും പ്രേമി വിശ്വനാഥിനെ പുറത്താക്കി എന്ന വാര്‍ത്ത വന്നത്. പ്രേമി മനപൂര്‍വ്വം പിന്മാറിയതാണെന്നും, അല്ല പുറത്താക്കിയതാണ് എന്നും ഗോസിപ്പുകള്‍ വന്നു. അതിനിടയില്‍ തന്നെ മനപൂര്‍വ്വം പുറത്താക്കിയതാണ് എന്ന് പറഞ്ഞ് പ്രേമി തന്നെ രംഗത്തെത്തി.
ഇതിന് ശേഷവും അന്യഭാഷ സീരിയലുകളില്‍ സജീവമായിരുന്നു പ്രേമി. മലയാളത്തില്‍ കാര്‍ത്തിക ദീപം എന്ന സീരിയല്‍ ചെയ്യുകയായിരുന്നു താരം. ഇതില്‍ ദീപ എന്ന കഥാപാത്രത്തെയാണ് പ്രേമി അവതരിപ്പിക്കുന്നത്. ദീപയുടെ വേഷം അഴിച്ചുവെക്കുകയാണ് പ്രേമി ഇപ്പോള്‍.
സീരിയല്‍ അവസാനിച്ചുവെന്നും തന്റെ അവസാന എപ്പിസോഡും ചിത്രീകരിച്ചുവെന്നും ഇനി ദീപയുടെ വേഷം അഴിച്ചുവെക്കുകയാണെന്നും പ്രേമി തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇതിന്്#റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
സീരിയലിലെ കഥാപാത്രത്തില്‍ നിന്നും പ്രേമിയിലേക്ക് എത്തുന്നതാണ് വീഡിയോ. ദീപയുടെ മേക്കപ്പ് ഓരോന്നായി അഴിച്ചുമാറ്റിയ പ്രേമി തന്നെ ഇതുവരെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്ക്കും നന്ദിയുണ്ടെന്നും പറഞ്ഞു.