കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാകും എന്നാല്‍ യഥാര്‍ത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവര്‍ക്കും അത്ര പരിചിതമല്ല. ആദ്യ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു.
എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ. ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭര്‍ത്താവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നെഗറ്റീവ് റോളില്‍ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്.
അടുത്ത കാലത്തായാണ് ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പട്ടതാണ്. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ താരം. ശരണ്യയുടെ ഭര്‍ത്താവ് മനേഷ് പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ്. ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ മനേഷും ശരണ്യയും എത്തിയിരുന്നു.
മനേഷും ശരണ്യയും പ്രണയിച്ചാണ് വിവാഹം ചെയ്തത്. മനീഷിന്റെ മുടിയും ബോഡിയും കണ്ടാണ് ഇഷ്ടപെട്ടെതെന്ന് ശരണ്യ തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം, മോഡേണ്‍ ആണെങ്കിലും സോഷ്യല്‍ മീഡിയയിലോ പൊതു ഇടങ്ങളിലോ വെച്ച് തങ്ങള്‍ ചുംബിക്കാറില്ലെന്ന് പറയുകയാണ് താരദമ്പതികള്‍. തന്നെ സംബന്ധിച്ച് അതെല്ലാം വളരെ പേഴ്സണല്‍ ആയിട്ടുള്ള കാര്യങ്ങളാണെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിനോട് മനേഷ് പറയുന്നത്.
അന്ന് ഹിന്ദിയില്‍ റൊമാന്റിക്കായി സംസാരിച്ചു കൊണ്ട് ശരണ്യയെ ചുംബിക്കാന്‍ ആയിരുന്നു അവതാരകന്‍ പറഞ്ഞത്. റൊമാന്റിക്കായി സംസാരിക്കാം പക്ഷെ ഉമ്മവയ്ക്കാന്‍ പറ്റില്ലെന്ന് തന്നെ മനേഷ് തീര്‍ത്തുപറഞ്ഞു.
തങ്ങളുടെ വിവാഹസമയത്ത് പ്രീ വെഡ്ഡിങ് ഷൂട്ടിന് കെഞ്ചി പറഞ്ഞിട്ടു പോലും ഉമ്മ തന്നില്ലെന്നും, സോഷ്യല്‍ മീഡിയയില്‍ നോ ഉമ്മ സോറി എന്നാണ് മനേഷ് പറയാറുള്ളതെന്നും ശരണ്യ പറയുകയാണ്.
അതേസമയം, തന്നെ സംബന്ധിച്ച് ചില കാര്യങ്ങള്‍ വളരെ പേഴ്സണല്‍ ആണെന്നും അത് താന്‍ പേഴ്സണലായി ഷെയര്‍ ചെയ്യുന്ന മോമെന്റാണ് എന്നുമാണ് മനേഷ് പറയുന്നത്. കൂടാതെ, ആവശ്യത്തിന് ഉമ്മ തനിക്ക് കിട്ടാറുണ്ടെന്നും അതുകൊണ്ട് പരിഭവമില്ലെന്നുമാണ് ശരണ്യയുടെ വാക്കുകള്‍.