ഗര്‍ഭിണിയാണെന്ന് വെച്ച് ഡാന്‍സ് ഉപേക്ഷിക്കാന്‍ വയ്യ; സ്റ്റേജില്‍ ഗംഭീരമായി ചുവടുവെച്ച് തകര്‍ത്തടുക്കി നടി ഷംന കാസിം

180

ഒരു നൃത്ത റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ ആയ നടിയായി മാറിയ താരമണ് ഷംന കാസ്സിം. തമിഴില്‍ പൂര്‍ണ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. കമല്‍ സംവിധാനം ചെയ്ത മഞ്ഞു പോലെ ഒരുപെണ്ണ് എന്ന സിനിമയിലൂടെ നടി അഭിനയ രംഗത്തേക്ക് എത്തിയത്.

അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവം ആയിരുന്നു താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്.

Advertisements

വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തില്‍ നായികയായി വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. മലയാളത്തിന്റെ താരരാജാക്കന്‍മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും അടക്കം ഒട്ടുമിക്ക മലയാള ചിത്രങ്ങളിലും സഹനടി വേഷങ്ങളില്‍ ആണ് താരം എത്തിയിരുന്നത്.

ALSO READ- മഞ്ജു സല്ലാപം സിനിമയുടെ സെറ്റില്‍ വെച്ച് ആ പയ്യനൊപ്പം ഒളിച്ചോടി, സേഫ് ആയ വീട് അതാണെന്ന് തോന്നിയാണ് അവന്‍ കൂട്ടികൊണ്ടുപോയത്; പിന്നെ സംഭവിച്ചത് ഇങ്ങനെ; വെളിപ്പെടുത്തി കൈതപ്രം

അതേ സമയം അടുത്തിടെയാണ് താരം വിവാഹിതയായത്. ദുബായില്‍വെച്ച് ആഘോഷപൂര്‍വ്വമായാണ് വിവാഹം നടന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്.പിന്നാലെ രണ്ട് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു ഷംന കാസിം.

ഇപ്പോഴിതാ താരം നൃത്തച്ചുവടുകള്‍ വെച്ചാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ സ്റ്റേജില്‍ കയറി തകര്‍പ്പന്‍ നൃത്തമാണ് ഷംന ചെയ്തിരിക്കുന്നത്. ഹെവി ഗൗണ്‍ ധരിച്ച് ഗര്‍ഭിണിയായിരിക്കെ ഷംന നൃത്തം ചെയ്തത് പലരേയും അമ്പരപ്പിക്കുകയാണ്.

‘എന്റെ കുഞ്ഞിനൊപ്പം’ എന്ന ക്യാപ്ഷനാണ് വയറും വെച്ചുള്ള നൃത്ത വീഡിയോയ്ക്ക് ഷംന നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് നൃത്തത്തിന്റെ വീഡിയോ പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ നടിയുടെ നിശ്ചയദാര്‍ഢ്യത്തെ ആരാധകരും അഭിനന്ദിക്കുകയാണ്. ഒപ്പം കരുതല്‍ വേണമെന്ന ഉപദേശവും ആരാധകര്‍ നല്‍കുന്നുണ്ട്.

Advertisement