യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ സഹോദരിമാരാണോ, ഒടുവില്‍ ആരാധകരുടെ സംശയം തീര്‍ത്ത് അനുവും ചിലങ്കയും

387

മലയാളം മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനു ജോസഫ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്‌ക്രീന്‍ പരമ്പരകളില്‍ കൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

കൈരളി ടിവിയിലെ കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് ഏറെ പ്രീയങ്കരിയായി മാറിയത്.അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്.

Also Read: ഉണ്ണിമുകുന്ദന്‍ ഇപ്പോള്‍ മലയാളികളുടെ അയ്യപ്പന്‍, എന്നാല്‍ അയ്യപ്പനെ പോലെ നിത്യ ബ്രഹ്‌മചാരിയാക്കരുത്, കല്യാണം കഴിപ്പിക്കണം, വൈറലായി വാക്കുകള്‍, മറുപടിയുമായി ആരാധകരും

അനുജോസഫും നടി ചിലങ്കയും സഹോദരിമാരാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇരുവരുടെയും മുഖസാദൃശ്യമാണ് അതിന് കാരണം. ഇപ്പോഴിതാ പ്രേക്ഷകരുടെ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. അനുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

ഞാനും എന്റെ അനുജത്തിയും എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തങ്ങള്‍ തമ്മിലുള്ള സാമ്യതകള്‍ കണ്ടിട്ട് പലരും സഹോദരിമാരാണോ എ്‌ന് ചോദിച്ചിട്ടുണ്ടെന്നും നെറ്റിയുംമുടിയും ചുണ്ടും ഒക്കെ ഒരുപോലെയാണെന്നും അതായിരിക്കാം കാരണമെന്നും അനു പറയുന്നു.

Also Read: ക്രിസ്റ്റിയിലെ ആ കിസ്സിങ് സീന്‍ എടുക്കുമ്പോള്‍ മാത്യു ശരിക്കും പേടിച്ചിരുന്നു, മാളവിക മോഹന്‍ പറയുന്നു

അതേസമയം, തന്റെ വിവാഹത്തിന് വന്നവര്‍ ചേച്ചി വന്നില്ലേ എന്ന് ചോദിച്ചിരുന്നുവെന്നും അനുവിനെ കുറിച്ച് ചിലങ്ക പറയുന്നു. ഇരുവരും സഹോദരിമാരെല്ലെന്നും ഇപ്പോള്‍ ന്ല്ല സുഹൃത്തുക്കളുമാണെന്നുമായിരുന്നു ചിലങ്കയും അനുവും പറയുന്നത്.

Advertisement