എല്ലാവര്‍ക്കും വേണ്ടത് ഗോസിപ്പ്; ഒറ്റയ്ക്കാണ് അന്ന് പോയതെന്ന് പറഞ്ഞത് ആര്‍ക്കും ദഹിച്ചില്ല, കൂടെ ആരാണെന്ന് അറിയണമായിരുന്നു: നടി നയന എല്‍സ

284

രജീഷ വിജയന്‍ നായികയായി എത്തിയ ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കുഞ്ഞിയായും മണിയറയിലെ അശോകനിലെ റാണി ടിച്ചര്‍ ആയും മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് നയന എല്‍സ.

ജൂണിന് പിന്നാലെ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ റാണി ടീച്ചറും നടി എത്തിയിരുന്നു. പ്രേക്ഷകര്‍ ഈ കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അഭിനയത്തിന് പുറമെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു നയന.

Advertisements

തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിനെ കുറിച്ചും താരം മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. തനിക്ക് ബബ്ലി ലുക്കാണെന്ന് പറഞ്ഞ് പലരും തന്നെ ഒഴിവാക്കുകയാണെന്നും ഇങ്ങനെ സിനിമയിലെ അവസരങ്ങള്‍ നഷ്ടമാകുന്നത് വല്ലാതെ വിഷമിപ്പിക്കുകയാണെന്നും നയന തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ താന്‍ ആദ്യമായി ഒറ്റക്ക് യാത്ര പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ചാണ് താരം തുറന്ന് പറയുന്നത്.

ALSO READ- ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ആ സീന്‍ ജയറാം കാരണം വെട്ടി മാറ്റിയത് ആയിരുന്നു; ഒടുവില്‍ നിര്‍ബന്ധം കാരണം ഉള്‍പ്പെടുത്തി; സിനിമയുടെ തലവര മാറ്റിയ സീനെന്ന് സിദ്ദീഖ്

ആദ്യമായി തനിച്ച് യാത്ര പോയപ്പോള്‍ ആരോടൊപ്പമാണ് യാത്ര ചെയ്യുന്നതെന്ന് അറിയാനാണ് പലരും ശ്രമിച്ചത്. അതിനായി തന്റെ ഫോട്ടോഗ്രാഫര്‍ക്കാണ് പലരും മെസേജ് അയച്ചതെന്നും നയന പറയുന്നു.

എത്രയോ ആളുകള്‍ക്ക് തന്‍രെ കാര്യത്തില്‍ വലിയ കരുതലുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞത് തന്നെ അന്നാണെന്നും താരം പറയുന്നു. കപ്പിള്‍ ഫോട്ടോ എന്നാണ് പുറത്ത് വിടുന്നത് എന്ന് ചോദിച്ചവര്‍ വരെ ആ കൂട്ടത്തിലുണ്ട്. ഒറ്റക്കാണ് പോയത് എന്നുപറഞ്ഞപ്പോള്‍ പലര്‍ക്കും ദഹിച്ചില്ലെന്നതാണ് സത്യമെന്നും നയന പറഞ്ഞു.

ആദ്യമായി സോളോ ട്രിപ്പ് പോയത് മാലി ദ്വീപിലേത്തക്കായിരുന്നു. അന്ന് ആ യാത്രയുടെ കുറേ ചിത്രങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ ആരൊക്കെയോ ഫോട്ടോഗ്രാഫര്‍ക്ക് മെസേജ് അയച്ചു. പുള്ളി അവിടെ വര്‍ക്ക് ചെയ്യുന്ന ആളാണ്. എല്ലാ സെലിബ്രിറ്റീസിന്റെയും ഫോട്ടോ പുള്ളി എടുക്കാറുണ്ട്.

ALSO READ- കടുത്ത ഡിപ്രഷനിലായിരുന്നു രേവതി; മണി രത്‌നത്തിന്റെ അസിസ്റ്റന്റായിരുന്നു; അവര്‍ കുട്ടിയെ ദത്തെടുത്തതോ ജന്മം നല്‍കിയതോ ആകട്ടെ, അഭിനന്ദിക്കണം: നടി കുട്ടി പത്മിനി

അദ്ദേഹത്തിന് അറുപതിലധികം മെസേജുകളാണ് അന്ന് വന്നത്. എന്റെ കാര്യം തിരക്കിയുള്ള മെസേജുകളായിരുന്നു എല്ലാം. നയന ആരുടെ കൂടെയാണ് എന്ന് ചോദിച്ചായിരുന്നു മെസേജുകളെന്നും എന്നാണ് കപ്പിള്‍ ഫോട്ടോസ് പുറത്ത് വിടുന്നത് എന്നും പലരും ചോദിച്ചെന്നാണ് താരം പറയുന്നത്.

താന്‍ സോളോ ട്രിപ്പാണ് പോയത് എന്നുപറഞ്ഞിട്ട് പലര്‍ക്കും ദഹിച്ചില്ല. ഗോസിപ്പാണ് എല്ലാവര്‍ക്കും ആവശ്യം. ഇത്രയും പേര്‍ നിന്റെ കാര്യത്തില്‍ കണ്‍സേണ്‍ഡ് ആണെന്ന് പറഞ്ഞാണ് ഫോട്ടോഗ്രാഫര്‍ എനിക്ക് മെസേജ് കാണിച്ച് തന്നതെന്നും ഇത്രയും പേര്‍ക്ക് എന്റെ കാര്യത്തില്‍ കരുതലുണ്ടോ എന്നാണ് കരുതിയതെന്നും താരം വെളിപ്പെടുത്തുന്നു.

അങ്ങനെയാണ് തനിക്ക് ചില കാര്യങ്ങള്‍ മനസിലായത്. ഇതൊക്കെ ആരെയാണ് ബോധിപ്പിക്കേണ്ടതെന്നു അന്നാണ് മനസിലായത്. ഒറ്റക്ക് യാത്ര ചെയ്യുന്നതില്‍ ഞാന്‍ സ്വയം സന്തോഷം കണ്ടെത്തുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.

Advertisement