തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാള്‍ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചെടുത്തിരുന്നു.
മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.
സംഗീതത്തിന് പുറമേ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ധനുഷിന് ഒപ്പം മാരിയിലെ വില്ലന്‍ വേഷത്തില്‍ വിജയ് യേശുദാസ് കൈയ്യടി നേടിയിരുന്നു. പതിനഞ്ച് വര്‍ഷം നീണ്ട തന്റെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് താരം അവസാനിപ്പിച്ചത്.
താന്‍ വിവാഹ മോചനം നേടിയ വിവരം വിജയ് തന്നെയായിരുന്നു വെളിപ്പെടുത്തിയത്. വിജയിയുടെ അച്ഛന്റെ സുഹൃത്തിന്റെ മകളായ ദര്‍ശനയായിരുന്നു വിജയിയുടെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തിയ ഒരു പഴയ വീഡിയോയാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
ദുബായിയിലെ ഒരു പരിപാടിക്കിടെയായിരുന്നു ദര്‍ശനയെ കണ്ടതെന്നും തനിക്ക് ജാഡയില്ലെന്നും ഡൗണ്‍ റ്റു എര്‍ത്താണെന്നൊക്കെയായിരുന്നു അന്ന് കൂട്ടുകാര്‍ തന്നെക്കുറിച്ച് ദര്‍ശനയോട് പറഞ്ഞതെന്നും വിജയ് പറയുന്നു.
എന്നാല്‍ ദര്‍ശന സംസാരിക്കാന്‍ പോയപ്പോള്‍ താന്‍ ഡ്രസ്സിങ് റൂമിലേക്ക് പോയി എന്നും തീരെ വയ്യാത്തത് കൊണ്ടായിരുന്ു താന്‍ അപ്പോള്‍ പോയതെന്നും അപ്പോള്‍ ദര്‍ശന സുഹൃത്തുക്കളോട് പോയി ചോദിച്ചു ഇതാണോ നിങ്ങള്‍ പറഞ്ഞ ഡൗണ്‍ റ്റു എര്‍ത്ത് എന്നും വിജയ് പറയുന്നു.
യേശുദാസിന്റെ മകനല്ലേ , ഇതെന്താണ് ഇങ്ങനെ എന്നൊക്കെ ആയിരുന്നു ദര്‍ശന തന്നെ പറ്റി ചിന്തിച്ചതെന്നും എന്നാല്‍ പിന്നീട് തങ്ങള്‍ സംസാരിക്കുകയും അടുക്കയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നുവെന്ന് വിജയ് പറയുന്നു.