‘നവീനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ അച്ഛന്റെ മരണം; ഒരു അസുഖവും ഉണ്ടായിരുന്നില്ല’; ജീവിതത്തിലെ ദുരന്തം പറഞ്ഞ് നടി ഭാവന

265

ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളെ നേരിടുകയാണ് നടി ഭാവന. ഏറ്റവും ഒടുവിലായി താരം ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോഴത്തെ വസ്ത്രധാരണത്തിന്റെ പേരിലും നിരവധി പഴി കേട്ടു. സഹികെട്ട് ഇതിന് എതിരേയും പ്രതികരിച്ചിരിക്കുകയാണ് താരം.

മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും.

Advertisements

വിവാഹത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം ഭാവന സിനിമയിലേക്ക് മടങ്ങിയെത്തുന്നത് കന്നഡയിലൂടെയായിരുന്നു. ഇപ്പോള്‍ താരം മലയാളത്തിലേക്കും തിരിച്ചു വരവിനൊരുങ്ങുകയാണ്.

ALSO READ- തന്നെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു; അവാര്‍ഡ് ലഭിച്ചപ്പോള്‍ ബൊക്കെ സമ്മാനമായി നല്‍കി; കാണാന്‍ പോലും സാധിക്കുമെന്ന് കരുതിയിരുന്നില്ല: മഞ്ജു വാര്യര്‍

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. ഇടവേളയ്ക്ക് ശേഷം ഭാവന തിരിച്ചെത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് സിനിമ സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ വിവാഹനിശ്ചയത്തിന് പിന്നാലെ താന്‍ ജീവിതത്തില്‍ നേരിട്ട ദു ര ന്തത്തെ കുറിച്ച് പറയുകയാണ് ഭാവന. സുഹൃത്തായിരുന്ന നവീനുമായി പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വീട്ടുകാര്‍ ബന്ധം അറിഞ്ഞപ്പോള്‍ എതിര്‍ത്തിരുന്നില്ല.

ALSO READ- എന്ത് വൃത്തികേട് കാണിച്ചാലും ഭാര്യയ്ക്ക് കുഴപ്പമില്ല; വിവാഹത്തിന് ഭാര്യ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു; വെളിപ്പെടുത്തി മനീഷ് കൃഷ്ണന്‍

അച്ഛന്‍ മരിക്കുന്നതിന്റെ ഒരു മാസം മുമ്പാണ് നവീനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. അച്ഛന് യാതൊരു ആരോഗ്യ പ്രശ്‌നവും ഉണ്ടായിരുന്നില്ല. കിടപ്പിലാവുമെന്നും മരണപ്പെടുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഭാവന കണ്ണീരോടെ പറയുന്നത്.

ദൈവ ഭാഗ്യം വിവാഹ നിശ്ചയത്തിന് അച്ഛന് പങ്കെടുക്കാന്‍ കഴിഞ്ഞു. അച്ഛന്റെ മരണം ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു. ആ ഘട്ടത്തില്‍ എന്നെയും കുടുംബത്തേയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത് നവീനും കുടുംബവുമാണെന്നും ഭാവന തുറന്ന് പറയുന്നു.

നവീന്‍ ഒരു മൂത്ത മകന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു. തന്റെഅമ്മയ്ക്കും സഹോദരനും നവീനിനെ ഇഷ്ടമായിരുന്നു. അച്ഛന്റെ മരണ സമയത്ത് നവീന്‍ കുടുംബത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ കണ്ട് അവര്‍ക്ക് നവീനോടുള്ള ഇഷ്ടവും മതിപ്പും വീണ്ടും കൂടുക മാത്രമെ ഉണ്ടായുള്ളൂവെന്നും ഭാവന പറയുന്നു. അമ്മയ്ക്ക് നവീന്‍ ഇപ്പോള്‍ മകനെ പോലെയാണെന്നാണ് താരം പറയുന്നത്.

Advertisement