ഒരു പുരുഷനിൽ നിന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് ലാലേട്ടൻ നൽകും; മോഹൻലാലിനെ കുറിച്ച് ശ്വേതാ മേനോൻ പറഞ്ഞത് കേട്ടോ

14864

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരി ആയിരുന്നു നടി ശ്വേതാ മേനോൻ. ബോളിവുഡിൽ അടക്കം അഭിനയിച്ചിട്ടുള്ള നടി മോഡലിങ്ങ് രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് എത്തിയത്.

അനശ്വരത്തിന് പിന്നാലെചെറുതും വലുതുമായ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ശ്വേത മേനോൻ അത്ഭുതപ്പെടുത്തിയിരുന്നു. ഹാസ്യമായാലും, നെഗറ്റീവ് കഥാപാത്രങ്ങളായാലും തനിയ്ക്ക് വഴങ്ങുമെന്ന് ശ്വേതാ മേനോൻ തെളിയിച്ചിട്ടുമുണ്ട്. സിനിമയിൽ മാത്രമല്ല തന്റെ സ്വകാര്യ ജീവിതത്തിലും ശ്വേതാ മേനോൻ സംതൃപ്തയാണ്.

Advertisements

അതേ സമയം മലയാളത്തിന്റെ നടന വിസ്മയവും താരരാജാവുമായ മോഹൻലാലിനെ പുകഴ്ത്തി മുമ്പ് ഒരിക്കൽ ശ്വേതാ മേനോൻ സംസാരിച്ചതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ നായികമാർക്ക് നൂറു നാവാണ്. അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് അതിന് കാരണം.

Also Read
പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം ആണ്, നിസ്‌കരിക്കാനൊക്കെ പഠിച്ചിട്ടുണ്ട് നോമ്പും എടുക്കാറുണ്ട്: അനു സിത്താര പറയുന്നു

ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത്. മോഹൻലാലിൽ നിന്ന് അത് നിർലോഭം ലഭിക്കുമെന്ന് ശ്വേതാമേനോൻ പറഞ്ഞു. അതിൽ വലുപ്പച്ചെറുപ്പങ്ങളുമില്ല. പത്ത് പേരുണ്ടെങ്കിൽ അവരെയെല്ലാം കെയർ ചെയ്യാൻ പുള്ളിക്കറിയാം. നമുക്കും ഇങ്ങിനെ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ, നടക്കില്ല.

അതുകൊണ്ട് മോഹൻലാൽ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും അവർ സിനിമാ വാരിക നാനയോട് പറഞ്ഞു. ഭക്ഷണപ്രിയൻ മാത്രമല്ല നന്നായിട്ട് ആഹാരം കഴിക്കുകയും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്നയാളാണ് ലാലെന്നും ശ്വേത പറയുന്നു. ഷൂട്ടിംഗ് കഴിയുമ്പോഴേക്കും കുറഞ്ഞത് രണ്ട് മൂന്ന് കിലോയെങ്കിലും ഓരോരുത്തരും കൂടിയേക്കും.

പരദേശിയുടെ ചിത്രീകരണത്തിനിടെ മോഹൻലാൽ ഇടയ്ക്കിടെ കുക്കിംഗിന് ഇറങ്ങും. പലതരം ആഹാരം ഉണ്ടാക്കും. എല്ലാം സംവിധായകൻ ഉൾപ്പെടെ ഉള്ളവരെ കൊണ്ട് കഴിപ്പിക്കും. കുക്കിംഗ് ഇല്ലെങ്കിൽ പറഞ്ഞാമതി, നമുക്ക് ഇഷ്ടമുള്ളത് നമ്മുടെ കുക്കിനെ കൊണ്ട് പറഞ്ഞ് ഉണ്ടാക്കി ലൊക്കേഷനിൽ കൊണ്ടുവരുമെന്നും ശ്വേത ഒരഭിമുഖത്തിൽ പറഞ്ഞു.

ലണ്ടനിൽ ഏതൊക്കെ റസ്റ്ററന്റിൽ നല്ല ആഹാരം കിട്ടുമെന്നും മോഹൻലാലിനറിയാം. ആകാശഗോപുരത്തിന്റെ ഷൂട്ടിംഗിന് പോയപ്പോൾ അവിടെയുള്ള പല റസ്റ്റോറന്റിലും പോയിരുന്നു. ഒരിക്കൽ തേങ്ങാ പാലൊഴിച്ച ചിക്കൻകറി ഉണ്ടാക്കി തന്നു, ലണ്ടനിൽ വെച്ച്.

ഇന്നും അതിന്റെ രുചി നാവിലൂറുന്നെന്ന് ശ്വേത ഓർക്കുന്നു. ശ്വേതാ മേനോനും മോഹൻലാലും തമ്മിൽ വലിയ ആത്മബന്ധമാണ്. മോഹൻലാലിനെ സ്‌നേഹത്തോടെ ലാട്ടൻ എന്നും ശ്വേതയെ അമ്മ എന്നുമാണ് പരസ്പരം വിളിക്കുന്നത്. ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി ലാലേട്ടനോടൊപ്പം ഞാൻ അമേരിക്കയിൽ വന്നിരുന്നു.

അന്ന് ഞങ്ങളോടൊപ്പം മുകേഷേട്ടനും ലക്ഷ്മിഗോപാലസ്വാമിയും വിനീതും ഒക്കെയുണ്ടായിരുന്നു. ഏതാണ്ട് ഒരു മാസക്കാലം ഞങ്ങൾ അമേരിക്കയിൽ ഉണ്ടായിരുന്ന ശ്വേതാ മേനോൻ വ്യക്തമാക്കി.

Also Read
ദളപതി വിജയിയുടെ വീടിനോട് ചേർന്ന് കോടികൾ വിലയുള്ള പുതിയ വീട് വാങ്ങി നടി തൃഷ, ഇതിനു പിന്നിൽ എന്തോ തക്കതായ കാരണം ഉണ്ടെന്ന് ചിലർ

Advertisement