ഒരേപോലെ തെന്നിന്ത്യൻ സിനിമകളിലും മലയാള സീരിയലുകളിലും തിളങ്ങുന്ന വളരെ ചുരുക്കം നടിമാരിൽ മുൻ പന്തിയിൽ ഉള്ള താരമാണ് നടി സ്വാസിക വിജയ്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് നടി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും സ്വാസിക എത്തുക ആയിരുന്നു
പിന്നീട് സീരിയൽ രംഗത്തേക്കും കൈവെച്ച താരം സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവർന്നെടുക്കുക ആയിരുന്നു.
നൃത്തത്തിലൂടെ കലാരംഗത്തേക്ക് വന്ന സ്വാസികയുടെ പിന്നീട് അഭിനേത്രിയായി മാറുകയായിരുന്നു. സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമായിരിക്കുന്ന സ്വാസിക ഒരു സകലകലാ വല്ലഭയാണെന്ന് പറയുന്നവരും ചില്ലറയല്ല.
നാൽപ്പതിലധികം സിനിമകളും പത്തോളം സീരിയലുകളും പത്തിലധികം ടെലിവിഷൻ ഷോകളും സ്വാസിക ഇതിനകം ചെയ്തിട്ടുണ്ട്. മികച്ച സ്വഭാവ നടിക്കുള്ള കേരള ചലച്ചിത്ര പുരസ്‌കാരം ഉൾപ്പെടെ സ്വാസിക ഇതിനകം നേടിയിട്ടുണ്ട്.ഇതിനോടകം തന്നെ മലയാത്തിലെ സൂപ്പർതാരങ്ങൾ അടക്കമുള്ള താരങ്ങളുടെ നായികയായി നടി അഭിനയിച്ച് കഴിഞ്ഞു.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആണ് സ്വാസികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയിൽ അതീവ ഗ്ലാമറസ്ലുക്കിൽ ആയിരുന്നു നടി എത്തിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടി സീരിയിലും സിനിമകളും യൂട്യൂബ് വ്‌ളോഗിംഗും എല്ലാമായി ഇപ്പോൾ തിരക്കോടു തിരക്കിലാണ്.
അതേ സമയം മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയെ കുറിച്ചു സ്വാസിക നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോൾ ഏറെ ചർച്ചയായി മാറിയരിക്കുന്നത്. ഡബ്ല്യുസിസി പോലെയുള്ള സംഘടനകളിൽ തനിയ്ക്ക് വിശ്വാസമില്ലെന്നാണ് സ്വാസിക തുറന്നടിച്ചത്.
പ്രശ്നങ്ങൾ ഭയമില്ലാതെ പറയേണ്ടയിടത്ത് പറയും. അതിന് ഒരു സംഘടനയുടെ പിൻബലം വേണമെന്ന് കരുതുന്നില്ല എന്നും സ്വാസിക പറയുന്നു.വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യങ്ങൾ പറഞ്ഞത്.