ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സരയു മോഹന്‍. നിരവധി വ്യത്യസ്ത സിനിമകളിലൂടെയും സീരിയലുകളിലൂടെയും കൂടി മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സരയൂ ടിവി പരിപാടികളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ ജീവിതത്തിലെ പല പ്രധാന വിവരങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. മാത്രമല്ല അടുത്തിടെ സരയു സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറല്‍ ആയിരുന്നു.

സിനിമാ സീരിയല്‍ പ്രവര്‍ത്തകനായ സുനില്‍ ആണ് സരയു മോഹന്റെ ഭര്‍ത്താവ്. 2016 ലായിരുന്നു ഇവരുടെ വിവാഹം. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരും ആദ്യമായി കാണുന്നത് സനല്‍ ജോലി ചെയ്തിരുന്ന ഒരു സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ വെച്ചാണ്.
പിന്നീട് സനല്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ ബൈറ്റിന്റെ വേണ്ടി വീണ്ടും കണ്ടുമുട്ടി. തുടര്‍ന്നായിരുന്നു ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയതും പിന്നീട് പ്രണയത്തിലായതും. ഇതിന് ശേഷം ഇരുവരും വിവാഹിതരായി. ഇപ്പോവിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സനലും സരയുവും.
രചന നാരായണന്‍ കുട്ടിയാണ് തങ്ങളെ ആദ്യമായി പരിചയപ്പെടുത്തിയത്. ഇൃവിവാഹശേഷവും തങ്ങള്‍ നല്ല സുഹൃത്തുക്കളായാണ് കഴിയുന്നത്. ആറുമാസത്തോളം ആലോചിച്ചായിരുന്നു വിവാഹത്തെക്കുറിച്ചുള്ള തീരുമാനത്തിലെത്തിയതെന്നും സരയു പറയുന്നു.
എല്ലാ കാര്യത്തിനും വളരെ കൃത്യമായ തീരുമാനമെടുക്കുന്ന ആളാണ് സരയു എന്നും തന്നേക്കാള്‍ പക്വതയോടെ തീരുമാനമെടുക്കാന്‍ സരയുവിന് കഴിയുമെന്നും സനല്‍ പറയുന്നു. സരയു നല്ലൊരു മിടുക്കി കുട്ടിയാണെന്നും പതിനാറാം വയസ്സുമുതല്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുന്നത് സരയുവാണെന്നും സനല്‍ പറയുന്നു.
താന്‍ വളര്‍ന്നത് ഏല്ലാ സൗകര്യങ്ങളോടും കൂടിയായതിനാല്‍ കഷ്ടപ്പാടുകള്‍ അറിഞ്ഞിരുന്നില്ല. ആ കാര്യത്തില്‍ തങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും സരയു തനിക്ക് പ്രൊഫഷണല്‍ ലൈഫില്‍ ഉള്‍പ്പെടെ തരുന്ന പിന്തുണ വളരെ വലുതാണെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.