മോഹന്‍ലാലിന്റെ ചെങ്കോല്‍ സിനിമയില്‍ നായികയാവേണ്ടിയിരുന്നത് ഞാനായിരുന്നു, അവസരം നഷ്ടപ്പെടുത്തിയത് ഈ കാരണം കൊണ്ട്, വെളിപ്പെടുത്തലുമായി നിഷ മാത്യു

868

മലയാളി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് നിരന്തരം സൂപ്പര്‍ ഹിറ്റ് സീരയലുകള്‍ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലില്‍ നിരവധി കിടിലന്‍ സീരിയുകളാണ് ഇപ്പോള്‍ അരാധകരെ ആകര്‍ഷിച്ച് കൊണ്ട് മുന്നേറുന്നത്. അവയില്‍ മുന്‍പന്തിയില്‍ ഉള്ള പരമ്പരയാണ് കൂടെവിടെ എന്ന സീരിയല്‍.

ഈ സീരിയല്‍ പോലെ തന്നെ ഇതിനെ കഥാപാത്രങ്ങളും അതവതിരിപ്പിക്കുന്ന താരങ്ങളും എല്ലാം ആരാധകര്‍ ഏറെ പ്രിയപ്പെട്ടവരാണ്. പ്രേക്ഷകര്‍ക്ക് എല്ലൂം സുപരിചിതയാണ് കൂടെവിടെയിലെ റാണിയമ്മ എന്ന കഥാപാത്രം. നെഗറ്റിവ് കഥാപാതമായ റാണിയമ്മയെ അവതരിപ്പിക്കുന്നത് നിഷാ മാത്യു എന്ന നടിയാണ്.

Advertisements

ഈ പരമ്പകരയിലൂടെ മിനി സ്‌ക്രീനില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന നിഷയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതേ സമയം. രണ്ടു പതിറ്റാണ്ടു കാലം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് നിഷ അഭിനയരംഗത്ത് സജീവം ആയിരിക്കുന്നത്.

Also Read: അങ്ങോട്ട് വിളിച്ച് അവസരം തരണമെന്ന് മോഹന്‍ലാല്‍ പറഞ്ഞുകാണില്ല, അതായിരിക്കും ഇങ്ങനെ പറയാന്‍ കാരണം, ദിലീപിനെയും കാവ്യയെയും വെച്ച് സിനിമ ചെയ്തത് പ്രണയം ശക്തമാക്കാന്‍ വേണ്ടി, അടൂരിനെതിരെ ശാന്തിവിള ദിനേശ്

ഇപ്പോഴിതാ തന്നെക്കുറിച്ച് അധികം ആരും അറിയാത്ത ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് ഒരു അഭിമുഖത്തിലൂടെ നിഷ. താന്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ മോഹന്‍ലാലിനൊപ്പം വോയ്‌സ് ഓവര്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പലര്‍ക്കും ഇക്കാര്യം അറിയില്ലെന്നും നിഷ പറയുന്നു.

തനിക്ക് സ്വന്തമായി ഒരു ഡബ്ബിങ് സ്റ്റുഡിയോ ഉണ്ടെന്നും മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊക്കെ റേഡിയോ പരസ്യങ്ങള്‍ക്ക് വോയ്‌സ് ഓവര്‍ നല്‍കിയിട്ടുണ്ടെന്നും നിഷ പറയുന്നു. ഇന്ന് തനിക്ക് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ടെന്നും നിഷ കൂട്ടിച്ചേര്‍ത്തു.

Also Read: അങ്ങോട്ട് വിളിച്ച് അവസരം തരണമെന്ന് മോഹന്‍ലാല്‍ പറഞ്ഞുകാണില്ല, അതായിരിക്കും ഇങ്ങനെ പറയാന്‍ കാരണം, ദിലീപിനെയും കാവ്യയെയും വെച്ച് സിനിമ ചെയ്തത് പ്രണയം ശക്തമാക്കാന്‍ വേണ്ടി, അടൂരിനെതിരെ ശാന്തിവിള ദിനേശ്

തന്റെ പതിനാറാമത്തെ വയസ്സില്‍ തനിക്ക് ചെങ്കോല്‍ എന്ന സിനിമയില്‍ നായികയായി അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും നിഷ പറയുന്നു. അന്ന് വീട്ടില്‍ ഫോണില്ലായിരുന്നുവെന്നും അടുത്ത വീട്ടിലേക്കാണ് സിനിമയില്‍ അവസരപം ഉണ്ടെന്ന് പറഞ്ഞ് ഫോണ്‍കോള്‍ വന്നതെന്നും സിനിമ പറ്റിയ പണിയല്ലെന്നും മോശം ഫീല്‍ഡാണെന്നുമൊക്കെയുള്ള സംസാരം കാരണമാണ് ആ അവസരം നഷ്ടപ്പെടുത്തിയതെന്നും നിഷ പറയുന്നു.

Advertisement