ഞാന്‍ ഭാഗ്യവാന്‍, ഒരു തലമുറ ഇനി അയ്യപ്പനായി കാണുന്നത് എന്നെ, അഭിമാനം തോന്നുന്നു, മാളികപ്പുറം വിജയത്തില്‍ മതിമറന്ന് ഉണ്ണിമുകുന്ദന്‍

1210

മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം തകര്‍പ്പന്‍ അഭിപ്രായവും വിജയവും നേടി മുന്നേറുകയാണ് ഇപ്പോള്‍. ഈ അവസരത്തില്‍ സിനിമ കണ്ട അനുഭവം പങ്കുവച്ച് നിരവധി പ്രമുഖരാണ് ദിവസം തോറും രംഗത്ത് എത്തുന്നത്.

സിനിമ ഭക്തജനങ്ങള്‍ ഏറ്റെടുത്തതാണ് വിജയ കാരണമെന്ന് നായകന്‍ ഉണ്ണിമുകുന്ദനും പ്രതികരിച്ചിരുന്നു. സിനിമ ഏറ്റെടുത്ത ഭക്തജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും താരം പന്തളത്ത് എത്തി നന്ദി പ്രകാശിപ്പിച്ചിരുന്നു. ‘കുഞ്ഞിക്കൂനന്‍’ ഉള്‍പ്പടെയുള്ള മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.

Advertisements

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.

Also Read: പരിചയപ്പെട്ട് ആറുവര്‍ഷം മുമ്പ്, സൗഹൃദം പ്രണയമായി, ആദ്യമായി ഭാവി വരനെ പരിചയപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി

ചിത്രം 25കോടി ക്ലബ്ബില്‍ കയറിയതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ് മാളികപ്പുറം. ഇപ്പോഴിതാ ചിത്രത്തിന്റെ വന്‍ വിജയത്തില്‍ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

ഈ സിനിമ ലഭിച്ചത് ഒരു ഭാഗ്യമായാണ് കാണുന്നത്. ഈ സിനിമ മനസ്സില്‍ തങ്ങി നില്‍ക്കുകയാണെന്നും ചിത്രത്തില്‍ തനിക്ക് അയ്യപ്പനായിട്ട് അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും തനിക്ക് പണ്ടുമുതലേ ഇങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യാന്‍ വലിയ ഇഷ്ടമായിരുന്നുവെന്നും ഉണ്ണി പറയുന്നു.

Also Read: ഇപ്പോഴും ക്രിസ്ത്യാനി തന്നെ, ഗുരുവായൂരമ്പലത്തില്‍ വെച്ച് വിവാഹം ചെയ്തത് ഈ കാരണം കൊണ്ട്, ചൊറിയേണ്ടവരുടെയെല്ലാം ചൊറിച്ചില്‍ ഞങ്ങള്‍ മാറ്റിത്തരാം, പൊന്നുവും ഷെബിനും പറയുന്നു

ഈ സിനിമ കണ്ടിറങ്ങിയവരാരും തന്നെ തന്റെ കഥാപാത്രത്തെ മറക്കില്ല. ശരിക്കും ഈ വേഷത്തില്‍ എത്താന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണെന്നും ഇനി വരുന്ന മണ്ഡല കാലത്ത് ഈ സിനിമ കാണുമ്പോള്‍ തന്റെ മുഖമായിരിക്കും അയ്യനായിട്ട് ഒരു തലമുറ കാണാന്‍ പോകുന്നതെന്നും ശരിക്കും തന്നെ കുറിച്ചോര്‍ത്ത് തനിക്ക് തന്നെ അഭിമാനം തോന്നുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Advertisement