ചരിത്ര സിനിമ തിയ്യറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം; ആദിപുരുഷിനായി കാത്തിരുന്ന് ആരാധകർ

77

പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ്. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന മിത്തോളജി ചിത്രമാണ് ഇത്. ജൂൺ 16 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെതായി പുറത്ത്് വന്ന ടീസറിന് വിമർശനങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രീകരിച്ചിരിക്കുന്ന ആദിപുരുഷ് മറ്റ് ഭാഷകളായ തമിഴ്, മലയാളം തുടങ്ങി മറ്റ് വിദേശ ഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. മാത്രമല്ല വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജാനകി എന്ന കഥാപാത്രമായി എത്തുക ബോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായ കൃതി സനോണാണ്. പ്രഭാസ് രാഘവ എന്ന കഥാപാത്രമായി എത്തുമ്പോൾ ലങ്കേഷ് എന്ന കഥാപാത്രമായി സെയ്ഫ് അലിഖാൻ അഭിനയിക്കുക.

Advertisements

Also Read
മേക്കപ്പിനായി സമയം ചെലവഴിക്കാറില്ല, അന്ന് വയറിൽ പുരട്ടിയത് പച്ചവെളിച്ചെണ്ണ, ആ രഹസ്യം വെളിപ്പെടുത്തി നടി ശിവദ

സാഹോ, രാധേ ശ്യാം എന്നീ ചിത്രങ്ങൾക്ക് ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രൊജക്ടാണ് ആദിപുരുഷ്.
ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ആദിപുരുഷ് നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട.

രവി ബസ്രൂർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എന്നാൽ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സഞ്ചിത് ബൽഹാറയും അങ്കിത് ബൽഹാറയും ചേർന്നാണ്. ഭുവൻ ഗൗഡയാണ് ആദിപുരുഷിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Also Read
മോഹൻലാലും മമ്മൂട്ടിയും ദിലീപിനെ കണ്ട് പഠിച്ചു, പക്ഷേ ജയറാമിന് വൻ അബദ്ധം പറ്റി, വെളിപ്പെടുത്തൽ

അതേസമയം നിരവധി ബിഗ് ബജറ്റ് പ്രൊജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രഭാസ് നായകനായെത്തുന്ന പ്രൊജക്ട് കെ അടുത്ത വർഷം തീയേറ്ററുകളിലെത്തും. പ്രശാന്ത് നീൽ ഒരുക്കുന്ന സലാറും പ്രഭാസിന്റേതായി റിലീസിനുണ്ട്.

Advertisement