ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം മക്കള്‍ക്ക്, അവര്‍ക്ക് വേണ്ടി കരിയര്‍ വരെ മാറ്റിവെച്ചു, നടി മീര നായര്‍ പറയുന്നു

432

ഇന്ന് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര നായര്‍. കവി, നടി, ഡാന്‍സര്‍ എന്നിങ്ങനെ പല നിലകളിലും പ്രശസ്തയായ മീര നായര്‍ സീരിയലിലും സിനിമയിലും സജീവമായിരുന്നു. ടെലിവിഷന്‍ ഷോയിലൂടെ അവതാരകയായി എത്തിയ മീര പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.

Advertisements

ഏതാനും സിനിമകളില്‍ സഹനടിയായി താരം അഭിനയിച്ചിട്ടുണ്ട. ഞാന്‍ പ്രകാശന്‍, ദ പ്രീസ്റ്റ്, റണ്‍ കല്യാണി തുടങ്ങിയ ചിത്രങ്ങളിലാണ് മീര അഭിനയിച്ചത്. ഇതുകൂടാതെ മ്യൂസിക് ആല്‍ബങ്ങളും മീര ചെയ്തിട്ടുണ്ട്.

Also Read: സന്തോഷത്തില്‍ മതിമറന്ന് ആതിര മുരളി, വിവാഹശേഷമുള്ള ആദ്യ സന്തോഷവാര്‍ത്ത പങ്കുവെച്ച് ഗായിക

ഇതിന് ശേഷമാണ് സീരിയലിലേക്ക് ചേക്കേറിയത്. മനംപോലെ മാംഗല്യം എന്ന സീരിയലില്‍ മീര അഭിനയിച്ചിരുന്നു. ഈ സീരിയലിലൂടെയാണ് മീര കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. താന്‍ ഒട്ടും പ്രതീക്ഷിക്കാതെ ആണ് സിനിമയിലേക്ക് എത്തിയതെന്ന് താരം പറയുന്നു.

തന്റെ പല കഴിവുകളും തെളിയിക്കാന്‍ ദൈവം തനിക്ക് ഒത്തിരി അവസരങ്ങള്‍ തന്നുവെന്ന് പറയുകയാണ് മീര. തനിക്ക് എല്ലാറ്റിനും സപ്പോര്‍ട്ടായി അച്ഛനും അമ്മയുമാണ് ഒപ്പമുണ്ടായിരുന്നതെന്നും കുട്ടികള്‍ക്ക് വേണ്ടി പിന്നീട് താന്‍ കരിയര്‍ മാറ്റിവെച്ചുവെന്നും മീര കൂട്ടിച്ചേര്‍ത്തു.

Also Read: കാവ്യയ്‌ക്കൊപ്പം ഹോട്ടലിലെ മുറിയിലായിരുന്നു ദിലീപ്, അന്ന് ദിലീപിനെ കാണാതായപ്പോള്‍ കുഞ്ഞ് മീനാക്ഷിയെയും മടിയിലിരുത്തി മഞ്ജു കരഞ്ഞു, ശരിക്കും ജയില്‍ ജീവിതമായിരുന്നു അവര്‍ക്ക്, ശ്രദ്ധനേടി തുറന്നുപറച്ചില്‍

മക്കള്‍ക്കാണ് എപ്പോഴും ജീവിതത്തില്‍ പ്രാധാന്യമെന്നും അഭിനയമാണ് തനിക്ക് പറ്റിയ മേഖലയെന്ന് തിരിച്ചറിഞ്ഞത് സീരിയല്‍ ചെയ്തപ്പോഴായിരുന്നുവെന്നും നാലു ബുക്കുകള്‍ പബ്ലിഷ് ചെയ്തിട്ടുണ്ടെന്നും ഇന്ന് ഫേസ്ബുക്കില്‍ താന്‍ നല്ലൊരു എഴുത്തുകാരിയായി മാറിയിട്ടുണ്ടെന്നും മീര പറയുന്നു.

Advertisement