സുപ്പര്‍ സംവിധായകന് സിദ്ദിക്ക് ദിലീപിനെയും നയന്‍താരയെയും പ്രധാന കഥാപത്രങ്ങളാക്കി സംവിധാനം ചെയ്ത സിനിമയാണ് ബോഡീ ഗാഡ്. ചിത്രം വലിയ വിജയമായതോടെ ആദ്യം തമിഴിലും പിന്നീട് ഹിന്ദിയിലും സിദ്ധിക്ക് തന്നെ സിനിമ ഒരുക്കിയിരുന്നു. തമിഴില്‍ വിജയും അസിനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെങ്കില്‍ ഹിന്ദിയില്‍ ഇത് സല്മാന് ഖാനും കരീന കപൂറുമായിരുന്നു. ഇരുഭാഷകളിലും ചിത്രം വമ്പന്‍ വിജയം നേടി. എന്നാല്‍ ഈ വിജയങ്ങളുടെ പേരിലല്ല ഈ സിനിമ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിനിമയുടെ പേരില്‍ വന്നിരിക്കുന്ന ഒരു ട്രോളാണ്.
ബോഡീഗാഡ് സിനിമയില്‍ അഭിനയിച്ച ദിലീപും, ഇപ്പോള്‍ സല്മാന് ഖാനും സെന്‍ട്രല്‍ ജെയില്‍വാസം അനുഭവിച്ചു. അടുത്ത ഊഴം വിജയുടെതാണോ എന്ന രീതിയില്‍ പ്രചരിക്കുന്ന ട്രോള്‍ സോശ്യല്‍ മീഡിയയില്‍ വൈറലായികഴിഞ്ഞു. ഐ സി യു ആണ് ഇത്തരത്തില്‍ ട്രോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലാണ് ദിലീപിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്. കേസില്‍ മൂന്നു മാസത്തോളം ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. പിന്നീട് ഉപാധികളോടെ കോടതി ജമ്യം അനുവദിക്കുകയായിരുന്നു.
സല്മാന് ഖാന് നേരത്തെ പല കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും അന്ന് ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നില്ല ഇപ്പൊള്‍ കൃഷ്ണമൃഗത്തെ വേട്ടയാടി എന്ന കേസില്‍ കോടതി താരത്തിന് അഞ്ച് വര്‍ഷം തടവു വിധിക്കുകയായിരുന്നു. സല്മാന് ഇപ്പോള്‍ ജോദ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.