ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.
ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.
സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. തല അജിത്ത് നായകന്‍ ആയ തമിഴ് ചിത്രം തുനിവ് ആണ് മഞ്ജു വാര്യരുടെ തിയ്യേറ്ററിലെത്തിയ പുതിയ ചിത്രം.
മലയാളത്തില്‍ മഞ്ജുവിന്റെ ആയിഷ എന്ന ചിത്രം ഈ മാസം 20ന് തിയ്യേറ്ററിലെത്താന്‍ ഒരുങ്ങുകയാണ്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഗള്‍ഫില്‍ വീട്ടുജോലിക്കെത്തുന്ന ആയിഷ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.
കാവ്യ മാധവനെ നായികയാക്കി 2011 ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമായ ഗദ്ദാമയിലും ഗള്‍ഫില്‍ വീട്ടുജോലിക്കെത്തുന്ന പ്രവാസി സ്ത്രീയുടെ കഥയാണ് പറയുന്നത്. ഇപ്പോഴിതാ കാവ്യയുടെ ഗദ്ധാമയുടെ ആയിഷയ്ക്ക് ബന്ധമുണ്ടോയെന്ന് ചോദിക്കുകയാണ് ആരാധകര്‍.
Also Read: സ്വന്തം അഭിനയത്തെ വാനോളം പുകഴ്ത്തി ചിരഞ്ജീവി; താൻ എന്തു ചെയ്താലും ആരാധകർ അനുകരിക്കുമെന്നും താരം
എന്നാല്‍ ഇല്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. മെയ്ഡ് ആന്‍ഡ് മജസ്റ്റി ബന്ധമാണ് ചിത്രത്തില്‍ പറയുന്നതെന്നും ചിര്രത്തിലെ എല്ലാ കഥാപാത്രങ്ങളും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഒന്നിനെ മാത്രം എടുത്ത് പറയാന്‍ കഴിയില്ലെന്നും മഞ്ജു പറയുന്നു.