തെലുങ്കിലെ സൂപ്പർതാരമാണ് ചിരഞ്ജീവി. തന്റെ കഴിവിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിഞ്ഞ താരത്തിന് ആരാധകരുടെ എണ്ണവും കുറവല്ല. തെലുങ്ക് സിനിമയിലെ അമരക്കാരാനായാണ് ചിരഞ്ജീവി അറിയപ്പെടുന്നത്. ചിരഞ്ജീവിയുടെ മകനും മരുമക്കളുമെല്ലാം തെലുങ്കിലെ മിന്നും താരങ്ങളാണ്.
ഇപ്പോഴിതാ താരം ഫിലിം കംപാനിയന് നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഞാനെന്ത് ചെയ്താലും ആരാധകർക്ക് ഇഷ്ടമാണ്. ഞാനെന്ത് ചെയ്താലും, ഏത് വസ്ത്രം ധരിച്ചാലും എല്ലാം ഫാൻസ് അനുകരിക്കുന്നു. ആരാധകരെ മനസ്സിൽ കണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. പാട്ടുകളിലെ ചില സീനുകളിൽ എനിക്ക് ആരാധകരോട് സംസാരിക്കാം’
എന്റെ സീനിയേർസിനോടുള്ള എല്ലാം ബഹുമാനവും നിലനിർത്തി പറയട്ടെ, എന്റെ വരവോടെയാണ് പാട്ടും ഡാൻസും ആക്ഷനും ആളുകൾ ആസ്വദിച്ച് തുടങ്ങിയത്. ആദ്യമായി സ്ത്രീകൾ പോലും എന്റെ ആക്ഷൻ രംഗങ്ങൾ ആസ്വദിക്കാൻ തുടങ്ങി. കാരണം എല്ലാം ഞാൻ തന്നെ ആയിരുന്നു ചെയ്തിരുന്നത്. പക്ഷെ പണ്ട് അങ്ങനെയായിരുന്നില്ല. ആക്ഷൻ രംഗങ്ങളിൽ പോലും ഡ്യൂപ്പുകൾ ആയിരുന്നു.
എന്റെ മുൻഗാമികൾ ചെയ്യാത്തതെല്ലാം ഞാൻ ചെയ്തു. അതുകൊണ്ട് തന്നെ എന്റെ അഭിനയം ആളുകൾക്ക് ഇഷ്ടമായി തുടങ്ങി. എനിക്ക് തോന്നുന്നത് അഭിനയം വളരെ സ്വാഭാവികമാണ് എന്നാണ്. ആർട്ടിഫിഷ്യൽ ആയി ഒന്നും ഇല്ല. ഇങ്ങനെ നിരവധി കാര്യങ്ങൾ എനിക്ക് ഈ സ്ഥാനം ലഭിക്കാൻ സഹായിച്ചു. നിർമാതാക്കളും സംവിധായകരും എനിക്ക് നല്ല കണ്ടന്റുകൾ തന്നു എന്നും ചിരഞ്ജീവി പറഞ്ഞു
അതേസമയം സിനിമയിൽ മാത്രമല്ല. ആതുര സേവനരംഗത്തും വെന്നിക്കൊടി പാറിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് മക്കളാണ് താരത്തിനുള്ളത്. രാം ചരണിന് പുറമേ ശ്രീജ, സുസ്മിത തുടങ്ങി രണ്ട് പെൺമക്കളും അദ്ദേഹത്തിനുണ്ട്. അടുത്തിടെ ആണ് താൻ വീണ്ടും ഒരു മുത്തച്ഛനാാകാൻ പോകുന്നു എന്ന വിവരം സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചത്.