കയ്യിൽ ബലമായി പിടിച്ചു വലിച്ചു, തോളിലും കൈയ്യിടാൻ ശ്രമം: അപർണ ബാലമുരളിയോട് പൊതുവേദിയിൽ വെച്ച് മോശമായി പെരുമാറി വിദ്യാർഥി, വീഡിയോ വൈറൽ

981

ഹിറ്റ്മേക്കർ ദിലീഷ് പോത്തൻ മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപർണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റുകയായിരുന്നു അപർണ.

മഹേഷിന്റെ പ്രതികാരത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറാൻ അപർണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്.

Advertisements

aparna-balamurali-6

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിൽ നായികയായി എത്തിയ അപർണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപർണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.

Also Read
എന്നെ കൊണ്ട് ആവില്ല; കോടികൾ പ്രതിഫലം പറഞ്ഞ ബിഗ്‌ബോസിൽ ഹോസ്റ്റാവാത്തതിന്റെ കാരണം വെളിപ്പെടുത്തി സാക്ഷാൽ മെഗാസ്റ്റാർ

2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്. മഹേഷിന്റെ പ്രതികാരം, സൺഡേ ഹോളിഡേ, സൂരറൈ പോട്ര് എന്നെ സിനിമകളിലൂടെയാണ് താരം അറിയപ്പെടുന്നത്. അതേ സമയം ഇപ്പോഴിതാ
അപർണ ബാലമുരളിയോട് കോളജ് യൂണിയൻ ഉത്ഘാടനേ വദിയിൽ വെച്ച് ഒരു വിദ്യാർഥി മോശമായി പെരുമാറുന്നതിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്.

അപർണ ബാലമുരളിയുടെ കയ്യിൽ ഇയാൾ ബലമായി പിടിച്ചു വലിക്കുന്നതും അപർണ അപ്പോൾ അനിഷ്ടം പ്രകടിപ്പിക്കുന്നതും ഇയാൾ അപ്പോൾ നടിയുടെ തോളിൽ പിടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തങ്കം സിനിമയുടെ പ്രമോഷന് വേണ്ടി ലോ കോളജിൽ എത്തിയത് ആയിരുന്നു നടി.

Also Read
മ ദ്യ പി ച്ചിരുന്നു, കാമുകന്റെ കൂടെ അങ്ങനെ ചെയ്യുമ്പോൾ സുഖം കൂടുതൽ ആണ്, പക്ഷെ ലൊക്കേഷനിൽ അത് ഞാൻ ചെയ്തിട്ടില്ല: തുറന്നു പറഞ്ഞ് ചാർമിള

അപർണ ബാലമുരളിയോട് ഒപ്പം നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരും ഉണ്ടായിരുന്നു. അപർണ ബാലമുരളിക്ക് പൂവ് സമ്മാനിക്കാൻ അടുത്തെത്തിയ വിദ്യാർഥി അപർണ ബാലമുരളിയുടെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിക്കുകയാരുന്നു.

നടി അനിഷ്ടം പ്രകടമായത് വിഡിയോയിൽ വ്യക്തമായി ദൃശ്യമാണ്. വീണ്ടും യുവാവ് അപർണയുടെ തോളിൽ കയറി പിടിക്കുകയും അപർണ വെട്ടിച്ച് മാറുകയും ചെയ്യുന്നുണ്ട്. പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാർഥികളിൽ ഒരാൾ പിന്നീട് വേദിയിൽ വെച്ചു തന്നെ അപർണയോട് ക്ഷമ പറഞ്ഞു.

തുടർന്ന് യുവാവ് വീണ്ടും എത്തുകയും താൻ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപർണയുടെ ഫാൻ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചത് ആണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് ഒപ്പമുണ്ടായിരുന്ന വിനീതിന് കൈ കൊടുക്കാൻ ശ്രമിച്ചു.

എന്നാൽ വിനീത് അയാളെ അവോയിഡ് ചെയ്യുകയായിരുന്നു. അതേ സമയം ഈ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

Also Read
ദയവായി പിരിയരുത്, ഒന്നിനുമുള്ള പരിഹാരമല്ല വിവാഹമോചനം, ഭാമയും അരുണും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് ആരാധകര്‍

Advertisement