മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്ക്രീൻ താരവുമാണ് മാളവിക കൃഷ്ണദാസ്.
ഒരു റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധയ ആയത്. താൻ വിവാഹിത ആകാൻ പുകുന്നു എന്ന് അടുത്തിടെയാണ് മാളവിക കൃഷ്ണദാസ് വെളിപ്പെടുത്തിയത്.
നായികാ നായികൻ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം കഴിക്കുന്നത്. അതേ സമയം പെണ്ണു കാണൽ ചടങ്ങിന് പിന്നാലെ ചെക്കൻ കാണലും നടത്തിയെന്ന് ആരാധകരെ അറിയിച്ച് രംഗത്ത് എത്തിരിക്കുകയാണ് മാളവിക കൃഷ്ണദാസ് ഇപ്പോൾ.
തേജസിന്റെ വീട്ടിലേക്ക് താൻ പോയതിന്റെ വിശേഷങ്ങളാണ് മാളവിക കൃഷ്ണദാസ് ആരാധകരെ അറിയിച്ചിരി ക്കുന്നത്. തന്റെ പുതി വീഡിയോയിലൂടെ ആണ് താരത്തിന്റെ തുറന്നു പറച്ചിൽ. കല്യാണത്തിന്റെ തിക്കും തിരക്കിലും ഓട്ടത്തിലും ആയത് കൊണ്ടാണ് പുതിയ വീഡിയോ ഒന്നും ഇടാൻ കഴിയാതെ ഇരുന്നത് എന്ന് പറഞ്ഞാണ് മാളവിക വീഡിയോ ആരംഭിച്ചിരിക്കുന്നത്.
പെണ്ണുകാണലിന് പുറമെ ചെക്കൻ കാണലും നടത്തി. ഒരു വെറൈറ്റിക്ക് ചെക്കന്റെ വീട്ടിലേക്ക് ഞാനും പോയി. സാധാരണ പെണ്ണിന്റെ വീട്ടിലേക്ക് പയ്യന്റെ വീട്ടുകാർ വരും. അതുകഴിഞ്ഞ് പയ്യന്റെ വീട്ടിലേക്ക് പെണ്ണിന്റെ വീട്ടുകാർ മാത്രം പോകുന്നത് ആണ് രീതി. പെൺകുട്ടികൾ പോകുന്നത് പൊതുവെ കുറവാണ്.
പക്ഷെ ഇപ്പോൾ ആളുകൾ കുറച്ചുകൂടെ മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പെൺ കുട്ടികളും ചെക്കന്റെ വീട്ടിലേക്ക് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അവിടെ പോയി താമസിക്കേണ്ടത് ആ പെൺകുട്ടി ആണല്ലോ.
അത് നല്ലൊരു കോൺസെപ്റ്റ് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് ഞാനും പോയി. ഞാൻ പോണം എന്ന് പറഞ്ഞ് അങ്ങനെ പോയതല്ല. തേജസേട്ടന്റെ അച്ഛനും അമ്മയും മാളുവും വരട്ടെ എന്ന് പറഞ്ഞപ്പോൾ ഞാൻ വണ്ടിയിൽ കയറി ഇരുന്നു അങ്ങനെ പോയതാണ്.
അവിടെ ചെറിയൊരു ചടങ്ങ് ഞങ്ങൾ നടത്തി. എൻഗേജ്മെന്റ് ഒന്നുമില്ല അതിന് പകരം മുഹൂർത്തവും ഡേറ്റും വായിച്ച് ചെറിയ ഒരു ചടങ്ങ് നടന്നു. പിന്നീട് ഭക്ഷണം കഴിച്ച് എല്ലാവരുമായി സംസാരിച്ച് ഞങ്ങൾ പിരിഞ്ഞു. അതിന്റെ ചില നിമിഷങ്ങൾ നിങ്ങൾക്ക് കാണിച്ച് തരാമെന്ന് പറഞ്ഞ് വീഡിയോയിലേക്ക് കടക്കുകയായിരുന്നു എന്നും മാളവിക പറയുന്നു.
അതേ സമയം നിരവധി പേരാണ് മാളവികയുടെ വീഡിയോക്ക് കമന്റ് ചെയ്ത് രംഗത്ത് എത്തിയത്. നല്ല തീരുമാനമാണ് പെൺകുട്ടികളും വീട് കണ്ടിരിക്കണം. ഇതുപോലെയുള്ള നല്ല മാറ്റങ്ങളും വരട്ടെ എന്നൊക്കെയാണ് പലരും കമന്റിടുന്നത്.
Also Read
അങ്ങനെ ഞാൻ അതിനെ കൺട്രോൾ ചെയതു, ഇപ്പോൾ വർഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്, സംയുക്ത വർമ്മ പറയുന്നു