ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.
ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.
സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. തല അജിത്ത് നായകന്‍ ആയ തമിഴ് ചിത്രം തുനിവ് ആണ് മഞ്ജു വാര്യര്‍ നായികയായി റിലീസ് ചെയ്ത പുതിയ ചിത്രം.
ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് നടി രാധിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത രാധിക മഞ്ജവിന്റെ ആയിഷയിലൂടെ വീണ്ടും സിനിമയിലേക്ക് എത്തുകയാണ്. ആയിഷയില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
മഞ്ജുച്ചേച്ചിയെ നേരില്‍ കാണാനും ഒന്നിച്ച് അഭിനയിക്കാനും ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നുവെന്നും അത് ഇപ്പോള്‍ ആയിഷയിലൂടെ സാധിച്ചിരിക്കുകയാണെന്നും രാധിക പറയുന്നു. മഞ്ജു ചേച്ചിയുടെ ചിത്രം ചെറുപ്പത്തില്‍ അമ്മയാണ് കാണിച്ചുതന്നതെന്നും അന്നുമുതല്‍ എല്ലാ ചിത്രങ്ങളും താന്‍ ശേഖരിച്ച് വെക്കാറുണ്ടെന്നും രാധിക പറയുന്നു.
ചേച്ചിയെ ഇപ്പോള്‍ കാണുമ്പോള്‍ ആദ്യമായി ചേച്ചിയുടെ ചിത്രം കണ്ടപ്പോഴുള്ള കൗതുകം തോന്നിയിരുന്നുവെന്നും സ്‌നേഹം കൊണ്ട് ഒന്നു നുള്ളാനൊക്കെ തോന്നിയിരുന്നുവെന്നും തനിക്ക് സിനിമയില്‍ അവസരം തന്നവര്‍ക്ക് നന്ദി പറയുകയാണെന്നും രാധിക പറയുന്നു.