മലയാളി സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട താരമായിരുന്നു കനക. മലയാളി അല്ലാതിരുന്നിട്ടും പ്രേക്ഷകരുടെ മനസില്‍ ഒരു മലയാളികുട്ടിയായി കുടിയിരുന്ന താരമാണ് കനക. അതിന് കാരണം അവര്‍ അവതരിപ്പിച്ച അല്‍പം അഹങ്കാരമൊക്കെയുള്ള അത്യാവശ്യം പ്രകടനം നടത്താനുള്ള സ്‌പേയ്‌സുള്ള കഥാപാത്രങ്ങളായിരുന്നു.
സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികള്‍ ആായിരുന്ന സിദ്ദിഖ്ലാല്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താര സുന്ദരിയായിരുന്നു കനക. സിദ്ദിഖ്-ലാല്‍ ടീമിന്റെ വമ്പന്‍ ഹിറ്റായ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളത്തില്‍ അരങ്ങേറുന്നത്.
തുടര്‍ന്ന് വിയറ്റ്നാം കോളനി എന്ന ചിത്രത്തില്‍ കനക മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ മികച്ച വേഷം അവതരിപ്പിച്ച് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത താരങ്ങളിലൊരാളായി കനക മാറി.
Also Read: സുചിത്രയോട് തോന്നിയ ആ പ്രത്യേക ഇഷ്ടത്തിന് കാരണം ഇതായിരുന്നു, ആദ്യമായി മനസ്സുതുറന്ന് സിദ്ധിഖ്
തമിഴിലും തെലുങ്കിലും എല്ലാം സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുള്ള കനക മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ തിളങ്ങിനിന്നിരുന്ന നായികമാരില്‍ ഒരാളായിരുന്നു. എന്നാല്‍ കനകയുടെ യഥാര്‍ത്ഥ ജീവിതം വളരെ ദുരിതം നിറഞ്ഞതായിരുന്നു.
15 വര്‍ഷത്തോളമായി സിനിമയോട് ഒരു തരത്തിലുള്ള ബന്ധവുമില്ലാതെ കഴിയുകയാണ് താരം. തമിഴ് സിനിമാതാരം ദേവികയുടെ മകളാണ് കനക. അമ്മ കാരണമാണ് താന്‍ സിനിമ ഉപേക്ഷിച്ചതെന്ന് കനക ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 2004 ല്‍ ആയിരുന്നു കനകയുടെ വിവാഹം. \
കാലിഫോര്‍ണിയയില്‍ എന്‍ജീനിയറായ മുത്തുകുമാറിനെയായിരുന്നു താരം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു. എന്നാല്‍ 15 ദിവസം കൊണ്ട് ഇരുവരും വേര്‍പിരിഞ്ഞു. ഭര്‍ത്താവുമായി കുറച്ചുകാലം മാത്രമേ ജീവിച്ചുള്ളൂവെന്നും പിന്നീട് വേര്‍പിരിഞ്ഞുവെന്നും കനക ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
പിതാവിനെ കുറിച്ച് ഗപുതരമായ ആരോപണങ്ങളായിരുന്നു കനക ഉന്നയിച്ചിരുന്നത്. തന്റെ ഭര്‍ത്താവിനെ പിതാവ് തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും പിതാവുമായി സ്വത്തുതര്‍ക്കമുണ്ടായിട്ടുണ്ടെന്നുമൊക്കെ കനക പറഞ്ഞിരുന്നു.