വിശ്വാസം ഒക്കെ നല്ലതാ, എന്തെങ്കിലും ആലോചിച്ച് സമാധാനിക്കാലേ, ഹിറ്റായി മീനാക്ഷിയുടെ ഡയലോഗ്, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്

165

പ്രശസ്ത നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന പുതിയ ചിത്രം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റി ഇന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Advertisements

തിയ്യേറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ മലയാള സിനിമയില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്.

Also Read: അത് കേട്ടപ്പോള്‍ വിഷമം തോന്നി, തിരിച്ചുനടന്ന് അയാളുടെ കരണത്തിട്ട് ഒന്ന് പൊട്ടിച്ചു, ശരിക്കും അത് ആവശ്യമായിരുന്നു, വഴിയില്‍ വെച്ച് വൃത്തികേട് പറഞ്ഞയാളെ പരസ്യമായി തല്ലിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മെറീന

ഒരു അഭിഭാഷകന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ക്രൂരമായ വഴികളിലൂടെയാണ് അഭിഭാഷകന്‍ തന്റെ കരിയറില്‍ ഉയര്‍ച്ച നേടാന്‍ ശ്രമിക്കുന്നത്. പതിവ് നായിക സങ്കല്‍പ്പങ്ങളെയും ഈ ചിത്രം പൊളിച്ചെഴുതുന്നുണ്ട്. മീനാക്ഷി എന്ന നായികകഥാപാത്രവും ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നായകന് അനുയോജ്യമായ കഥാപാത്രം തന്നെയായിരുന്നു മീനാക്ഷി. സിനിമ അവസാനിക്കുമ്പോള്‍ മീനാക്ഷി പറയുന്ന ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. നായകന്റെ മുന്‍ കാമുകിയായ ജ്യോതി തനിക്ക് കര്‍മയില്‍ വിശ്വാസമുണ്ടെന്ന് പറയുമ്പോള്‍ വിശ്വാസം നല്ലതാ ഇങ്ങനെ ഊ…. തിരിഞ്ഞ് ഇരിക്കുമ്പോള്‍ എന്തെങ്കിലും ആലോചിച്ച് സമാധാനിക്കാലേ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.

Also Read; നഗ്മയെ കെട്ടിപ്പിടിക്കാൻ കിട്ടിയ അവസരം ഞാൻ മുതലാക്കി; പക്ഷെ എല്ലാം തുറന്ന് പറയുമെന്ന് ഞാൻ വിചാരിച്ചില്ല, തുറന്ന് പറച്ചിലുമായി മുകേഷ്

പ്രേക്ഷകര്‍ ഈ സീന്‍ ഏറ്റെടുത്തുകഴിഞ്ഞു. മുകുന്ദന്‍ ഉണ്ണിക്ക് ഇതിലും നല്ലപെയര്‍ ഉണ്ടാവില്ലെന്നാണ് പ്രേക്ഷകര്‍ സിനിമ കണ്ടതിന് ശേഷം പറയുന്നത്. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായ മീനാക്ഷിയെ അവതരിപ്പിച്ചത് ആര്‍ഷ ചാന്ദ്‌നി ബൈജുവാണ്. 18ാം പടി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് എത്തിയത്.

Advertisement