പുതിയ രോഗാവസ്ഥയുമായി മംമ്ത മോഹൻദാസ്; ധൈര്യവതിയായിരിക്കാൻ ഉപദേശിച്ച് ആരാധകരും

6173

മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. പക്ഷെ കരിയറിന്റെ ഉയർച്ചയിൽ തന്നെ താരത്തിന് ക്യാൻസർ രോഗത്തോട് പോരാടേണ്ടി വന്നു. ഇന്ന് നിരവധി ക്യാൻസർ രോഗികൾക്ക് പ്രചോദനമാണ് താരം. ആദ്യ വട്ടം കാൻസറിനെ പ്രതിരോധിച്ച് തിരിച്ചെത്തിയ താരത്തിന് അധികം വൈകാതെ തന്നെ രണ്ടാം വട്ടവും കാൻസർ ബാധിച്ചിരുന്നു.

തുടർന്ന് അമേരിക്കയിൽ ചികിത്സ തേടിയ താരം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോഴിതാ താൻ നേരിട്ട് കൊണ്ടിരിക്കുന്ന പുതിയ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. വെള്ളപ്പാണ്ട് പോലെ തോന്നുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്.

Advertisements

Also Read
ഒറ്റ ഡയലോഗിൽ വണ്ടി ചവിട്ടി നിർത്തിച്ച സുബി; രണ്ട് ബെഡ്‌റൂമിൽ അടിച്ച് പൊളിച്ച് പന്ത്രണ്ട് പേർ, സാജു കൊടിയന് പറയാനുള്ളത് ഇങ്ങനെ

ഇൻസ്റ്റാഗ്രാമിലാണ് മംമ്ത തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുന്നത്. തന്റെ ഒരു ഫോട്ടോയും താരം പങ്ക് വെച്ചിട്ടുണ്ട്. എനിക്ക് നിറം നഷ്ടമാവുന്നു എന്ന് പറഞ്ഞാണ് താരം തന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതേസമയം താരത്തെ ആശ്വാസിപ്പിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്.

ഇത് രോഗാവസ്ഥ അല്ലെന്നും സ്‌കിൻ കണ്ടീഷൻ ആണെന്നുമാണ് ചിലരുടെ കമന്റ്. ധൈര്യമായിരിക്കു ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞ് മംമ്തയെ ആശ്വാസിപ്പിക്കുന്ന കമന്റുകളും ഉണ്ട്. തൊലിപ്പുറത്തെ നിറം നഷ്ടമാവുന്ന അവസ്ഥയാണ് വിറ്റിലിഗോ. ആദ്യ സിനിമയായ മയൂഖത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിക്ക് പിന്നീട് സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു.

Also Read
തനി നാടൻ പെണ്ണായി മാളവിക മോഹൻ; പൊങ്കൽ ആഘോഷ നിറവിൽ പുതിയ ചിത്രങ്ങൾ

നിലവിൽ ലൈവ് ആണ് മംമ്ത മോഹൻദാസ് അഭിനിയിക്കാൻ പോകുന്ന സിനിമ. ജനഗണമന ആണ് മംമ്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പൃത്ഥിരാജാണ് ചിത്രത്തിൽ നായകനായി എത്തിയിരുന്നത്. മലയാളത്തിന് പുറമേ തമിഴിലും, തെലുങ്കിലും താരം അഭിനയിച്ചിരുന്നു. മികച്ച ഗായിക കൂടിയാണ് താരം.

Advertisement