വെറും മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ, താര പോരാട്ടത്തിന് ഒടുവിൽ തല അജിത്തിനെ മലർത്തിയടിച്ച് ദളപതി വിജയ്, വാരിസ് സൂപ്പർ ഹിറ്റിലേക്ക്

1157

എക്കാലത്തും തമിഴ് സിനിമയിൽ താരാട്ട പോരാട്ടങ്ങൾ പതിവാണ്. അത് കൂടൂതലും സ്റ്റൈൽ മന്നൻ രജനികാന്തും തല അജത്തും ദളപതി വിജയിയും തമ്മിൽ ആണ് നടക്കാറ്. ഇവരുടെ പുതിയ ചിത്രങ്ങളുടെ റിലീസ് ആരാധകർ ആഘോഷമാക്കിയാണ് മാറ്റുന്നത്.

മിക്കവാറും ഇവരുടെ ചിത്രങ്ങൾ ഒന്നിച്ച് റിലീസ് ചെയ്യാതിരക്കാൻ അണിയറക്കാർ ഏറെ ശ്രദ്ധിക്കാറുണ്ട്. എന്നാലും ഇടക്കിടെ ഇവരുടെ ആരുടെയെങ്കിലും ഒക്കെ ചിത്രങ്ങൾ ഒന്നിച്ച് പ്രദർശനത്തിന് എത്താറുണ്ട്. അത്തരത്തിൽ തല അജിത്തിന്റെയും ദളപതി വിജയിയുടയും ചിത്രങ്ങൾ ഈ പൊങ്കലിന് ഒന്നിച്ച് പ്രദർശനത്തിന് എത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ ഈ തമിഴകത്തെ താര പോരാട്ടത്തിൽ രജനീകാന്തിനെ മാത്രമല്ല തല അജിത്തിനെയും മലർത്തിയടിച്ചിരിക്കുകയാണ് ദളപതി വിജയ്. പൊങ്കലിന് പുറത്തിറങ്ങിയ വിജയിയുടെ വാരിസ് കടുത്ത താര പോരാട്ടത്തിന് ഒടുവിൽ അജിത്ത് നായകനായ തുനിവിനേക്കാൾ വലിയ പ്രക്ഷക പിന്തുണയാണ് നേടിയിരിക്കുന്നത്. വെറു മൂന്ന് ദിവസം കൊണ്ട് വിജയ് സിനിമ 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നത്.

ഇത്തവണത്തെ പൊങ്കൽ പ്രമാണിച്ച് തമിഴ് സിനിമാ ആസ്വാദകരെ പുളകം കൊള്ളിച്ചു കൊണ്ടാണ് വിജയിയുടെ വാരിസും അജിത്തിന്റെ തുനിവും തമിഴ് നാട്ടിൽ റിലീസ് ചെയ്തിരിക്കുന്നത്. ഇത് പതിനാറാം തവണയാണ് അജിത്തിന്റെയും വിജയ്യുടെയും സിനിമകൾ ഒരേ ദിവസം തിയറ്ററിലെത്തുന്നത്.

Also Read
സൂപ്പര്‍താരമായതിന് ശേഷവും എന്നെ മറന്നില്ല, വിക്രമിന്റെ ആ പ്രതികരണം എന്നെ ശരിക്കും ഞെട്ടിച്ചു, നടന്‍ വിക്രമിനെ കുറിച്ച് ദിനേശ് പണിക്കര്‍ പറയുന്നു

ജില്ലയും വീരവുമാണ് ഏറ്റവുമൊടുവിൽ ഒരേദിവസം റിലീസ് ചെയ്തിരുന്ന ചിത്രങ്ങൾ. തൊണ്ണൂറുകളുടെ അവസാനത്തിലെ വിജയ് സിനിമകളിൽ കണ്ട തമാശ കുടുംബം ഇമോഷൻസ് ഇതിനു മേമ്പൊടിയായി ഒരൽപം ആക്ഷൻ. 170 മിനിറ്റിലധികം ദൈർഘ്യമുള്ള സിനിമയിൽ വിജയ് നിറഞ്ഞു നിൽക്കുന്നു. ഒപ്പം താരസുന്ദരി രശ്മിക മന്ദാനയുമുണ്ട്. എസ് തമന്റെ ഗംഭീര ഗാനങ്ങളുണ്ട് അച്ഛനായി ശരത്കുമാറുണ്ട് പ്രധാനവില്ലനായി പ്രകാശ് രാജും പിന്നണിയായി സുമനുമുണ്ട്.

വിജയ് ആരാധകർക്ക് ആഘോഷിക്കാനുള്ള വകയുമായി ആയിരുന്നു വാരിസിന്റെ വരവ്. കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യം വച്ചാണ് ഇത്തവണ ദളപതിയുടെ പൊങ്കൽ വിരുന്ന്. ചിത്രത്തിന്റെ രണ്ടാംപകുതിയിൽ വിജയ് തന്റെ ഈ യാത്രയെക്കുറിച്ച് കൃത്യമായി ഒറ്റവാക്കിൽ പറയുന്നുണ്ട് ധർമയുദ്ധം.

തൊണ്ണൂറുകളിലെ വിന്റേജ് വിജയ് ആണ് വാരിസിൽ ഉണ്ടാവുകയെന്ന വാക്കു പാലിക്കാനാണ് ശ്രമമെന്ന് സംവിധായകൻ വംശി മുൻപ് പറഞ്ഞിട്ടുണ്ട്. ആ അർഥത്തിൽ, ദ് ബോസ് റിട്ടേൺസ് എന്ന പഞ്ച് ഡയലോഗും ചിത്രത്തിനു ചേരുന്നുണ്ട്.
ഫാമിലി ഇമോഷൻ, ആക്ഷൻ, നല്ല പാട്ടുകൾ തുടങ്ങി പക്കാ വിജയ് സിനിമ തന്നെയാണ് വാരിസ്.

തിയേറ്ററുകളിലെ പ്രദർശനശേഷം വാരിസ് ഒടിടിയിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈം വീഡിയോ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയത്. ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 25 കോടി രൂപയോളമാണ് കളക്ഷൻ നേടിയത്. വിജയിയുടെ മാസ് രംഗങ്ങൾ, നാല് ഫൈറ്റ് സീക്വൻസുകൾ, ഗാനങ്ങൾ, അമ്മ മകൻ സെന്റിമെന്റ്‌സ് തുടങ്ങിയവയായിരുന്നു വാരിസിന്റെ ഹൈലൈറ്റുകൾ.

വംശി പൈടിപ്പിള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാന, ശരത്കുമാർ, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മൂന്ന് ദിവസം കൊണ്ട് വാരിസ് നേടിയത് 100 കോടി

പൊങ്കൽ റിലീസായി ജനുവരി 11നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 100 കോടി നേടിയിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ടാണ് ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന വിജയിയുടെ പത്താമത്തെ സൂപ്പർ ഹിറ്റ് ചിത്രമാണ്. 49 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്.

Also Read
ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്, ഈ സന്തോഷം നിങ്ങളെയും അറിയിക്കണം, പുതിയ വിശേഷം പങ്കുവെച്ച് ബീന ആന്റണി, ആശംസകളുമായി കുടുംബം

78 കോടിയാണ് ഇന്ത്യയിൽ നിന്ന് ലഭിച്ച കളക്ഷൻ വിദേശത്ത് നിന്ന് ഏകദേശം 25 കോടി നേടി സ്വന്തമാക്കിയിട്ടുണ്ട് വാരിസ്. വാരാന്ത്യം ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് ട്രേയ്ഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഫാമലി, അക്ഷൻ ചിത്രമാണ് വാരിസ്. കുടുംബകഥയുടെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്.

Advertisement