മലയാളികളുടെ സ്വീകരണമുറിയിൽ മടുപ്പില്ലാതെ കടന്ന് പോകുന്ന സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. സ്വന്തം ഭർ്ത്താവിനാൽ തിരസ്‌കരിക്കപ്പെടുന്ന ഭാര്യയുടെയും കുടുംബ പശ്ചാത്തലങ്ങളുടെയും കഥ പറയുന്ന സീരിയലിൽ ഇനി വരാൻ പോകുന്നത് വിവാഹ നാളുകളാണ്
കുടുംബവിളക്കിന്റെ പുതിയ പ്രമോ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സുമിത്രയുടെയും, രോഹിത്തിന്റെയും ചില രസകരമായ നിമിഷങ്ങൾ മകളായ പൂജ സ്വപ്‌നം കാണുന്നതായിട്ടാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സീരിയലിലെ മക്കളായ താരങ്ങൾ അമ്മയുടെ സേവ് ദി ഡേറ്റ് വീഡിയോ പങ്ക് വെച്ചിട്ടുണ്ട്.

രസകരമായ കമന്റുകളാണ് ഷെയർ ചെയ്ത് വീഡിയോയ്ക്ക് താഴെ വരുന്നത്. സാരമില്ല സിദ്ധു, കരയല്ലേ സിദ്ധൂ എന്നൊക്കയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. അതേസമയം അച്ഛന്റെ സ്ഥാനത്ത് സിദ്ധൂ അല്ലാതെ ആരും വേണ്ട.
കട്ട്ക്ക് എതിർത്ത് നിന്നോളണെ എന്നാണ് ഒരാളുടെ കമന്റ് .കല്യാണം നടക്കുന്നതും സുമിത്രയെയും കൂട്ടി രോഹിത്ത് വീട്ടിലേക്ക് വരുന്നതുമായ രംഗങ്ങൾ നേരത്തെ പ്രമോയിൽ കാണിച്ചിരുന്നു.
Also Read