സീരിയലുകളിൽ നിന്ന് സിനിമയിലെത്തിയ താരമാണ് സ്വാസിക. സിനിമയിൽ സഹനടിയായി തിളങ്ങുന്ന താരം പറഞ്ഞ കാര്യങ്ങൾ വളരെ അധികം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് സ്വാസികക്ക് എതിരെ പലരും രംഗത്ത് വരികയും ചെയ്തു. ഡബ്‌ള്യൂസിസി പോലൊരു സംഘടനയുടെ ആവശ്യം സിനിമയിൽ ഴേണമോ എന്ന കാര്യത്തിൽ എനിക്ക് അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയില്ലെന്നാണ് താരം പറഞ്ഞത്.
സിനിമ ഇൻഡസ്ട്രിയിൽ ആരും ആരെയും പിടിച്ച് കൊണ്ടുപോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായ ഇൻഡസ്ട്രി ആണ് സിനിമ എന്നാണ് താരം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ഇപ്പോഴിതാ താൻ പറഞ്ഞതിൽ തെറ്റില്ല എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഏത് ജോലിക്കും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. പക്ഷേ നമ്മൾ നിൽക്കേണ്ടപ്പോലെ നിന്ന് കഴിഞ്ഞാൽ പിന്നെ പേടിക്കാനില്ല. എന്റെ എക്‌സപീരിയൻസ്
എന്റെ എക്‌സ്പീരിയൻസ് വെച്ചിട്ട് എന്റെ വർക്ക് സ്‌പേസിൽ സെയ്ഫ് ആയി നിൽക്കാനുള്ള ഒരു മെഷർമെന്റ് ഞാൻ എന്നിൽ തന്നെ എടുത്തിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഒരു പ്രശ്‌നവും വന്നിട്ടില്ല. എന്റെ വാക്കിൽ ഞാൻ ഉറച്ച് നിൽക്കും.’
ആരെങ്കിലും അവസരം തരാമെന്ന് പറയുമ്പോൾ അതിൽ വീഴാതിരിക്കുക. ഉറപ്പില്ലാത്ത കാര്യത്തിൽ നാം വീണുകൊടുക്കരുത്.’ഒരു പ്രാവശ്യം പോയി കഴിയുമ്പോൾ മനസ്സിലാവില്ലേ അവരുടെ ഉദ്ദേശം തെറ്റാണെന്ന്. പിന്നെ എന്തിനാണ് വീണ്ടും വീണ്ടും അത് ചെയ്ത് കൊണ്ടിരിക്കുന്നത്.
Also Read
അനാവശ്യം പറഞ്ഞവന്റെ കരണം പുകച്ച് മറീന മൈക്കിൾ; അനുഭവം തുറന്ന് പറഞ്ഞ് താരം
നമുക്ക് വേണ്ടത് തന്റേടമാണ്. അതിന്റെ പേരിൽ ഒരുപാട് നഷ്്്ടങ്ങൾ വരും. എന്ത് വന്നാലും അത് മനസ്സിലാക്കി മുന്നോട്ട് പോവുക. ചൂഷ്ണത്തിനായി നിന്ന് കൊടുക്കരുത്. ചതുരമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. അലൻസിയറും, റോഷൻ മാത്യൂവുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റ് താരങ്ങൾ.