വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്.
പിന്നീട് മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയും ആയിരുന്നു മഞ്ജു പത്രോസ്.
തുടക്കം റിയാലിറ്റി ഷോയില്‍ കൂടിയായിരുന്നു എങ്കിലും മലയാള സിനിമയിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു. താരരാജാക്കന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു.
സിനിമകളില്‍ സജീവം ആയിരിക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങി നില്‍ക്കുകയാണ്.ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരാര്‍ത്ഥിയായ എത്തിയതോടെ ആണ് മഞ്ജുവിന്റെ ജീവിത കഥ മലയാളികള്‍ അറിയാന്‍ തുടങ്ങിയത്. ഇപ്പോഴിതാ തന്നെ പ്രശസ്ത ആക്കിയെങ്കിലും ഇനി ഒരിക്കലും ബിഗ്ബോസിലേക്ക് വിളിച്ചാല്‍ പോവില്ലെന്നു പറയുകയാണ് മഞ്ജു പത്രോസ്.
അപ്പോള്‍ ബിഗ്ബോസിലേക്ക് മത്സരിക്കാന്‍ വരുന്നവര്‍ ഇതൊക്കെ കണക്ക് കൂട്ടിയാണല്ലേ വരുന്നത്. ബിഗ്ബോസ് കഴിഞ്ഞു പുറത്തിറങ്ങിയവരുടെ അവസ്ഥ ഇതാണല്ലേ എന്നൊക്കെ പലരും മഞ്ജു പത്രോസിന്റെ വാക്കുകള്‍ക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.
ബിഗ് ബോസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രധാന കാരണം എന്നത് തനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല എന്നതായിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് പരിപാടിക്ക് പോയത്. ബിഗ്ബോസില്‍ നിന്നും മോശമല്ലാത്ത ഒരു തുക കിട്ടിയിട്ടുണ്ട്
താന്‍ ആ തുക കൊണ്ടാണ് താന്‍ വീട് ഉണ്ടാക്കിയത് എന്നും മഞ്ജു പത്രോസ് പറയുന്നു. ബിഗ്ബോസിലേക്ക് ഇനി പോവാതിരിക്കാനുള്ള രണ്ടാമത്തെ കാരണമായി മഞ്ജു പറയുന്നത് തന്റെ ഫാമിലിയെ കുറിച്ചാണ്. ഇപ്പോള്‍ തനിക്ക് ചുറ്റും ഭര്‍ത്താവും മകനും അപ്പനും അമ്മയും എല്ലാവരും ഉണ്ട്. ഇതുപോലെയൊക്കെ തന്നെയാകും ബിഗ്ബോസ് ഹൗസില്‍ പോയാലും എന്ന് കരുതിയാണ് അങ്ങോട്ട് പോയിരുന്നത്.
എന്നാല്‍ അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്.നമുക്ക് പറ്റുന്ന പരിപാടിയല്ല അതെന്ന്. കുറെ ആളുകള്‍ ഒന്നിച്ചു താമസിക്കുന്നു എന്ന് മാത്രമേ പ്രോഗ്രാമിനെ കുറിച്ച് അറിയുമായിരുന്നുള്ളൂ. എന്നാല്‍ അവിടെ ഇത്രയും കടമ്പകള്‍ ഉണ്ടെന്ന് പോലും അറിഞ്ഞത് അവിടെ എത്തിയപ്പോഴാണ് എന്നാണ് മഞ്ജു പറയുന്നത്.
ഇനി തനിക്ക് അത് ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിയില്ലെന്നാണ് മഞ്ജു പത്രോസ് പറയുന്നത്. മൂന്നാമത്തെ കാരണം, താന്‍ ഒട്ടും ആഗ്രഹിച്ചിട്ടല്ല ബിഗ്ബോസിലേക്ക് പോയതെന്നും വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു എല്ലാം സംഭവിച്ചത് എന്നും മഞ്ജു പറയുന്നു.
അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് യഥാര്‍ത്ഥത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് മനസ്സിലായത് എന്നും മഞ്ജു പത്രോസ് പറയുന്നു.