ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.
ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.
സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. തല അജിത്ത് നായകന്‍ ആകുന്ന തമിഴ് ചിത്രം തുനിവിലെ അഭിനയത്തിന് പ്രശംസ ലഭിക്കുകയാണ് മഞഅജുവിന് ഇപ്പോള്‍. ഇതിനിടെ താന്‍ മലയാളമല്ല ആദ്യം പഠിച്ച ഭാഷ തമിഴാണ് എന്ന് പറയുകയാണ് മഞ്ജു വാര്യര്‍.
തമിഴില്‍ അധികം സിനിമകള്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ‘ഞാന്‍ മലയാളം പഠിക്കുന്നതിന് മുമ്പ് തമിഴാണ് പഠിച്ചത്. എഴുതാനും വായിക്കാനും സംസാരിക്കാനുമെല്ലാം പഠിച്ചത്. തമിഴില്‍ എഴുതാനും വായിക്കാനുമൊക്കെ അറിയാം.’- മഞ്ജു പറയുന്നു.
അന്ന് താന്‍ പഠിച്ച സ്‌കൂളില്‍ മലയാളം എടുക്കാനുള്ള ഓപ്ഷന്‍ രണ്ടാം ക്ലാസിന് ശേഷം ആയിരുന്നു. അതുവരെ തമിഴ് എഴുതിയാണ് പഠിച്ചത്. കൂട്ടുകാര്‍ എല്ലാം തമിഴര്‍ ആയിരുന്നു. ഞാന്‍ ശരിക്കും ഒരു തമിഴത്തി ആയിട്ടാണ് വളര്‍ന്നത്. പക്ഷെ അത് തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും മഞ്ജു പറയുകയാണ്.
താനെന്തുകൊണ്ടാണ് തമിഴ് സിനിമ ചെയ്യാതിരുന്നത് എന്ന് ചോദിച്ചാല്‍ അതിന് കാരണങ്ങള്‍ പലതാണെന്നും മഞ്ജു വിശദീകരിക്കുന്നുണ്ട്. താന്‍ ആദ്യത്തെ മൂന്ന് വര്‍ഷം അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ സിനിമകള്‍ വന്നിരുന്നു. പക്ഷെ മലയാളത്തില്‍ ബാക്ക് ടു ബാക്കായി സിനിമകള്‍ ചെയ്യുന്നത് കൊണ്ട് തന്നെ ഡേറ്റ് പ്രശ്‌നമുണ്ടായിരുന്നെന്നും താരം വെളിപ്പെടുത്തി.
താന്‍ വീണ്ടും അഭിനയിച്ച് തുടങ്ങിയപ്പോഴും പലരും ചോദിച്ചിരുന്നു, അപ്പോള്‍ ഡേറ്റ് പ്രശ്നം അല്ലെങ്കില്‍ കഥ തൃപ്തികരമല്ലാതെ വന്നു. അവസാനം എല്ലാം കൂടി ഒത്തുവന്നത് അസുരനിലാണെന്ന് താരം പറയുന്നു.
അങ്ങനെയാണ് താന്‍ തമിഴില്‍ എത്തിയത്. തമിഴില്‍ സിനിമകള്‍ ചെയ്യാതെ ഇരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മഞ്ജു പുതിയ അഭിമുഖത്തില്‍ പറയുന്നു.