തെലുങ്ക് സിനിമാ താരങ്ങളുടെ ആരാധനാ മൂർത്തിയാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. നായകൻ മാത്രമല്ല, നിർമ്മാതാവും, രാഷ്ട്രീയകാരനുമാണ് അദ്ദേഹം. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രമാണ് വീര സിംഹ റെഡ്ഡി.
ഈയടുത്ത് റിലീസായ വീരസിംഹ റെഡ്ഡിയുടെ പ്രദർശനം അമേരിക്കയിലെ ഒരു തിയ്യറ്ററിൽ നിറുത്തിവെച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. വിശാഖപട്ടണത്തിലെ സബ്ബാവാരം എന്ന സ്ഥലത്തെ തിയ്യറ്ററിൽ സിനിമയിൽ ബാലയ്യയെ കണ്ട് ആരാധന മൂത്ത ആരാധകർ സ്‌ക്രീനിന് തീവെക്കുകയായിരുന്നു.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക.
പൊങ്കൽ റിലീസ് ആയി എത്തിയ ചിത്രം 110 കോടി മുതൽ മുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിശയോക്തി കലർന്ന രംഗങ്ങളാൽ സമൃദ്ധമാണ് സിനിമയെന്നാണ് ഒരു കൂട്ടം ആളുകൾ അഭിപ്രായപ്പെടുന്നത്. നായകന്റെ ഒരൊറ്റ ചവിട്ടിൽ കാറിന്റെ പിറകുവശം വായുവിലേക്ക് ഉയർന്ന് തെന്നിപ്പോകുന്ന തരത്തിലുള്ള സിനുകളാണ് ചിത്രത്തിൽ ഉള്ളത്.

Also Read
എനിക്ക് ചികിത്സ വേണ്ട മരണം മതിയെന്നാണ് സഹോദരിയോട് പറഞ്ഞത്; തുറന്ന് പറച്ചിലുമായി സഞ്ജയ് ദത്ത്
മലയാളിയായ ഹണിറോസ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹണിറോസിന് പുറമേ വരലക്ഷമി ശരത്കുമാർ, ദുനിയ വിജയ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരൻ സായ് മാധവ് ബുറെയാണ്.