മലയാളികളുടെ മനസ്സില് ഇടം പിടിച്ച താരമാണ് വീണാ നായർ. മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ ചരിത്രമാണ് വീണക്കുള്ളത്. ഇപ്പോഴിതാ കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തിൽ വീണ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അഭിമുഖത്തിനിടിയിൽ സിനിമയിൽ സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് താരം നല്കിയ മറുപടി ഇങ്ങനെ; ഞാൻ ചിന്തിക്കുന്നത് മനുഷ്യർ സുരക്ഷിതരാണോ എന്നാണ്. ആണും പെണ്ണും തുല്യർ ആണെന്നാണ് ഞാൻ കരുതുന്നത്. സമത്വം എന്നത് രണ്ട് പേർക്കും വേണ്ട കാര്യമാണ്.
Also Read
അവിനാഷിനെ എനിക്ക് നഷ്ടമായത് അഞ്ചാം മാസത്തിൽ; ഹൃദയം തൊടുന്ന കുറിപ്പുമായി നേഹ അയ്യർ
സിനിമ ഒരു വ്യവസായമാണ്. ഞാൻ രാത്രി പുറത്ത് പോകാറുണ്ട്. എനിക്ക് ടെൻഷനുണ്ടാക്കുന്നത് പ്രേതമോ മറ്റും അല്ല. ഞാൻ പോകുന്ന വണ്ടിയിൽ കത്തിയും, പെപ്പർ സ്‌പ്രേയും സുരക്ഷക്കായി കരുതാറുണ്ട്. തനിച്ച് യാത്ര ചെയ്യുമ്പോൾ നമ്മൾ സുരക്ഷ നോക്കണം. നമ്മൾ നമ്മളെതന്നെയാണ് നോക്കണ്ടത്.
മാറേണ്ടത് കാഴ്ച്ചപ്പാടുകൾ ആയിരിക്കണം. നിങ്ങളുടെ കാഴ്ച്ചപ്പാടല്ല എന്റെ , പത്ത് പേരുടെ കാഴ്ച്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും. എന്റെ ഇപ്പോഴുള്ള മകൻ കോളേജിൽ എത്തുമ്പോൾ മാറും. ഇനി വരുന്ന തലമുറക്കാണ് മാറ്റം വരുത്താൻ സാധിക്കുക. സ്ത്രീകളെ ബഹുമാനിക്കാനും, പുരുഷന്മാരെ ബഹുമാനിക്കാനും പരസ്പരം എന്തിന് അവനവനെ തന്നെ ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിക്കണം.
Also Read
പൊട്ടിത്തെറിച്ച് ശ്രുതി ഹാസൻ, മനോരോഗത്തിന് ചികിത്സയിലെന്ന് റിപ്പോർട്ടുകൾ; പ്രതികരണവുമായി ശ്രുതി ഹാസൻ
കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിൽ പരസ്പരം എല്ലാ കാര്യവും തുറന്ന് പറയാനുള്ള അവസരവും, സ്വാതന്ത്ര്യവും വേണം. സുരക്ഷിതമല്ലെന്ന് തോന്നുന്നിടത്ത് നിൽക്കാതിരിക്കുക എന്നാണ് വീണ പറയുന്നത്. ചുറ്റുപാട് മാറുമെന്നും എന്തെങ്കിലും സംഭവിച്ചാൽ ഉടൻ തന്നെ പ്രതികരിക്കണമെന്നും താരം പറയുന്നുണ്ട്.