ശാലിനി പണ്ടുതൊട്ടേ എന്റെ സുഹൃത്ത്; അജിത്ത് സാറിനെ പോലൊരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല; അത്രയ്ക്ക് കണ്ടു പഠിക്കാനുണ്ട്: മഞ്ജു വാര്യര്‍

601

മോഹന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തിന്റ ലേഡി സൂപ്പര്‍താരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ദീര്‍ഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Advertisements

14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. ഇപ്പോള്‍ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലേക്കും താരം സജീവമാവുകയാണ്. അസുരന് പിന്നാലെ അജിത്ത് കുമാര്‍ നായകനായ തുണിവ് സിനിമയിലും മഞ്ജു എത്തിയിരുന്നു.

ALSO READ- ഹണി റോസ് നല്ല വിനയവുമുള്ള കുട്ടിയാണ്;ദേഷ്യം വന്നാല്‍ ഭദ്രകാളിയും; അന്ന് സിനിമ കിട്ടാതെ ഒരുപാട് കരഞ്ഞു; കാണാത്ത സംവിധായകരില്ല: മാതാപിതാക്കള്‍

ചിത്രം റിലീസായതിന് പിന്നാലെ തുണിവ് സിനിമയില്‍ അജിത്തിനൊപ്പം അഭിനയിച്ചപ്പോഴും അദ്ദേഹത്തിനൊപ്പം ബൈക്ക് റൈഡിനും പോയപ്പോഴുള്ള അനുഭവങ്ങളുമാണ് താരം പങ്കുവെയ്ക്കുന്നത്.

അജിത്ത് കുമാറിനെ അദ്ദേഹത്തെ പോലെ ഇത്രയും ഒരു നല്ല മനസുള്ള ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ലെന്നാണ് മഞ്ജു പറയുന്നത്. മനസ്സില്‍ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് ചെയ്യുന്ന പ്രകൃതക്കാരനല്ല അദ്ദേഹം. സ്റ്റണ്ട് സീക്വന്‍സ് ചെയ്യുമ്പോള്‍ കൂടെ അഭിനയിക്കുന്ന ജൂനിയേഴ്‌സ് വരെ സേഫ് ആയിട്ടാണോ സ്റ്റണ്ട് ചെയ്യുന്നതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്ന നടനാണ് അജിത്തെന്നും മഞ്ജു പറയുകയാണ്.

അജിത്ത് സാറിലെ നടനെക്കാളും അദ്ദേഹത്തിലെ വ്യക്തിയോടാണ് ആളുകള്‍ക്ക് കൂടുതള്‍ സ്‌നേഹം. നല്ല ആളാണ് അജിത്ത് സാറാന്നെന്ന് നേരത്തെ കേട്ടിരുന്നു. അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചത് തുണിവിന്റെ ഷൂട്ടിങ് സമത്താണ്.

ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തെ കാണണമെന്ന് കരുതിയപ്പോള്‍ അദ്ദേഹം അതിരാവിലെ തന്നെ എന്നെ കാണാനായി എത്തിയെന്നും നമ്മള്‍ കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിലുണ്ടെന്നും മഞ്ജു വിശദീകരിക്കുന്നു.

ALSO READ-രണ്ട് കൂടുപിറപ്പുകൾ ഉണ്ടായിരുന്നു പക്ഷേ നഷ്ടപ്പെട്ടു, അവരായിരുന്നു എന്റെ ലോകം, അവർ എന്നെ വിട്ട് അങ്ങ് പോയി: നെഞ്ച് പൊട്ടി ആശ ശരത്

പതിനെട്ട് വയസില്‍ അദ്ദേഹം ബൈക്ക് റേസിങ് തുടങ്ങിയതാണ്. അജിത്ത് സാറിനൊപ്പം റൈഡിന് പോയപ്പോള്‍ അദ്ദേഹമാണ് കോസ്റ്റ്യൂമറോട് എന്റെ അളവ് ചോദിച്ച് മനസിലാക്കി സേഫ്റ്റിക്ക് വേണ്ടി റൈഡിങ് ഗിയറും സേഫ്റ്റി ഗിയര്‍, ഷൂസ്, ഹെല്‍മെറ്റ് എല്ലാം അദ്ദേഹം ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ളത് എനിക്ക് വേണ്ടി റെഡിയാക്കിയത്.

ആ ട്രിപ്പ് ഒരിക്കലും മറക്കില്ല. അജിത്ത് സാറിന് ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം അടുത്ത് നിന്ന് കാണാന്‍ പറ്റിയത് തന്നെ വലിയ കാര്യമാണ്. നാല്‍പത്തിയഞ്ച് കിലോമീറ്ററോളം നിന്നാണ് ബൈക്ക് ഓടിച്ചത്. ഇരുന്നാല്‍ നടുവേദന ആകും. ഈ ഒരു യാത്രകൊണ്ട് ബൈക്ക് റൈഡ് താന്‍ സീരിയസായി എടുത്തെന്നും മഞ്ജു പറയുന്നു.

ചെറിയ ദൂരമാണെങ്കില്‍ പോലും ഹെല്‍മെറ്റും മറ്റ് സേഫ്റ്റി സാധനങ്ങളും ധരിക്കുമെന്ന് അദ്ദേഹം സത്യം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും മഞ്ജു പറയുന്നു. കൂടാതെ താന്‍ പിന്നെ ശാലിനിയുമായി ഞാന്‍ പണ്ടുമുതല്‍ തന്നെ നല്ല സൗഹൃദത്തിലാണ്, ഇപ്പോഴും അത് തുടരുന്നെന്നാണ് മഞ്ജു വെളിപ്പെടുത്തുന്നത്.

തങ്ങളിരുവരും ഇപ്പോഴും മെസേജ് അയക്കാറുണ്ട്. അവര്‍ വളരെ സന്തുഷ്ടയായി കുടുംബ ജീവിതം നയിക്കുന്നു. അജിത് സാറിനെ കാണാനും പരിചയപ്പെടാനും ഇപ്പോഴാണ് കഴിഞ്ഞത് എന്നും മഞ്ജു പറയുകയാണ്.

Advertisement