എന്നും സോഷ്യൽ മീഡിയ വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന താരമാണ് അനുശ്രീ. വിവാഹശേഷം ഗർഭിണിയായ താരം ഇപ്പോൾ സീരിയലിൽ നിന്ന് വിട്ട് നില്ക്കുകയാണ്. അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം യൂട്യൂബിലൂടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്.
ഇപ്പോഴിതാ മകൻ ആരവിന്റെ ഈവനിങ് റൂട്ടിൻ എന്നു പറഞ്ഞ് വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് അനുശ്രീ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ആരവിനെ കുറിച്ച് ഞാൻ പറയുമ്പോൾ പലരും അവന്റെ കുറുമ്പുകൾ കാണിച്ച് തരുമോയെന്ന് ചോദിക്കാറുണ്ട്. അവന്റെ ഭക്ഷണങ്ങളെ കുറിച്ച് ചോദിക്കുന്നവരും ഉണ്ട്.
ഇന്ന് ഞാൻ ആരവിന്റെ വൈകുന്നേരം കാണിക്കാമെന്ന് കരുതി. അവന്റെ കുറുമ്പുകൾ, വാശി എല്ലാം നിങ്ങൾക്ക് കാണാം. ദേഷ്യം കാരണം എന്നോട് ഒരു ദിവസമാണ് അവൻ മിണ്ടാതിരുന്നത്. ഞാൻ വിളിക്കുമ്പോൾ പോലും നോക്കില്ലായിരുന്നു.
യാത്ര ചെയ്യാറുള്ളത് കൊണ്ട് ആരവിന് കുറുക്ക് അധികം കൊടുക്കാറില്ല. പുഴുങ്ങിയ നേന്ത്രപ്പഴം കൊടുക്കും. മുളപ്പിച്ച റാഗി കൊടുക്കും. ഇഡ്ഡലി, ദോശ, ചോറ് ഇതൊക്കെ കൊടുക്കാറുണ്ട്. ഫുഡിന്റെ കാര്യത്തിന് അവന് വാഴിയൊന്നും ഇല്ല. എന്ത് കൊടുത്താലും കഴിച്ചോളും.
മകന്റെ ദേഷ്യത്തെ കുറിച്ച് അനുശ്രീ പറയുന്നത് തള്ളാണെന്നാണ് ആരാധകർ പറയുന്നത്. ഇത്രയും ചെറിയ കുട്ടി ഒരു ദിവസം മിണ്ടാതിരുന്നു എന്ന് പറയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്്ണ്. തള്ളുമ്പോൾ ഒന്ന് മയത്തിലൊക്കെ തള്ളണേ എന്നാണ് ചിലർ കമന്റായി കൊടുത്തിരിക്കുന്നത്.