ഒരുകാലത്ത് സിനിമയിലും സീരിയലിലും നിറസാന്നിധ്യമായിരുന്ന ഡിംപിള്‍ റോസിന്റെ സഹോദരനും ഭാര്യയും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. ഡോണും ഡിവൈനും സോഷ്യല്‍മീഡിയയിലെ താരങ്ങളായി മാറിയിരിക്കുകയാണ്.
സ്വന്തം യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഏറെ സന്തോഷമുള്ള ഒരു വിശേഷം പങ്കുവെച്ചാണ് ഡിവൈന്‍ ഇത്തവണ എത്തിയത്. ഭര്‍ത്താവ് ഡോണിന് വിവാഹ മോചനം ലഭിച്ചെന്നും ഇനി തങ്ങള്‍ കാത്തിരുന്ന ദിവസമാണ് വരാന്‍ പോകുന്നതെന്നുമാണ് ഡിവൈന്‍ പറയുന്നത്. മൂന്നര വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഈ സന്തോഷ നിമിഷം നടക്കാന്‍ പോകുന്നത് എന്നാണ് ഡിവൈന്‍ സന്തോഷം പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.
തങ്ങളിരുവരും ആഗ്രഹിച്ചതുപോലെ പള്ളിയില്‍ വെച്ച് കെട്ടാനും കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടത്താനും പോവുകയാണ് എന്നാണ് ഡിവൈന്‍ പറയുന്നത്. സിനിമയിലും സീരിയലിലും സജീവമായ ഡിംപിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍. ഡോണ്‍ ആദ്യം വിവാഹം ചെയ്തത് സീരിയല്‍ താരം കൂടിയായ മേഘ്ന വിന്‍സെന്റിനെയായിരുന്നു. ഇപ്പോഴിതാ മേഘ്നയുമായി ഡോണിന്റെ വിവാഹമോചന കേസ് തീര്‍പ്പായിരിക്കുകയാണ്.
മേഘ്നയുമായി പിരിഞ്ഞതിന് പിന്നാലെ ഡോണ്‍ ഡിവൈനെ വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോഴിതാതെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിവസം ഉടന്‍ വരുന്നുവെന്ന അടിക്കുറിപ്പോടുകൂടി ഡിവൈന്‍ ഈ വാര്‍ത്ത പങ്ക് വെച്ചിരിക്കുന്നത്.
കല്യാണം കഴിഞ്ഞ് മൂന്നുവര്‍ഷം ആയെങ്കിലും ഇത് വരെയും പള്ളിയില്‍ വെച്ച് കല്യാണം നടത്തിയില്ലെന്നാണ് ഡിവൈന്‍ പറയുന്നത്. കുഞ്ഞിന്റെ മാമോദീസ പോലും നടത്തിയില്ലെന്ന് ഡിവൈന്‍ വെളിപ്പെടുത്തുന്നു.
ലീഗല്‍ കോര്‍ട്ട് ഉള്ളത് പോലെ തന്നെ പള്ളിയില്‍ അരമനയ്ക്കൊരു കോര്ട്ടുണ്ടെന്നും അവിടുന്ന് ഡോണിന് ഡിവോഴ്സ് കിട്ടാത്തത് കൊണ്ടാണ് തങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതെന്നും ഡിവൈന്‍ പറഞ്ഞു. കേസ് നടന്നു കൊണ്ടിരിക്കുകയായിരുന്നു അന്നൊക്കെ എന്നാണ് ഡിവൈന്‍ പറഞ്ഞത്.
ഒടുവില്‍ ഇപ്പോഴിതാ പ്രതീക്ഷിക്കാത്ത സമയത്താണ് ഡിവോഴ്സ് കിട്ടിയതെന്നും ഡിവൈന്‍ പറഞ്ഞു. മകന് തോമുവിന്റെ പിറന്നാളിന് ഡിവോഴ്സ് കിട്ടണം എന്നായിരുന്നു ആഗ്രഹിച്ചതെന്നും അന്ന് കിട്ടിയില്ലെന്നും എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടിയെന്നും താരദമ്പതികള്‍ പറയുകയാണ്.
ഡിവോഴ്സ് കിട്ടാന്‍ പപ്പയും മമ്മിയും ഡോണ്‍ ചേട്ടനുമൊക്കെ ഒത്തിരി കഷ്ടപ്പെട്ടെന്നും അതേക്കുറിച്ചൊന്നും ഇനി പറയുന്നില്ലെന്നും കാരണം ചത്ത കുഞ്ഞിന്റെ ജാതകം നോക്കരുതല്ലോ എന്നാണ് വിവാഹമോചനത്തെ കുറിച്ച് ഡിവൈന്‍ പറയുന്നത്.