ജനിച്ചത് സമ്പന്ന കുടുംബത്തില്‍, പിന്നാലെ സാമ്പത്തികപ്രശ്‌നങ്ങള്‍, ദരിദ്ര ജീവിതത്തിലെത്തിയതോടെ ഭര്‍ത്താവും മകനും ഉപേക്ഷിച്ചു, നടി സുധയുടെ ജീവിതം ഇങ്ങനെ

469

സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ് സുധ എന്നറിയപ്പെടുന്ന ഹേമസുധ. തമിഴ് നാട്ടില്‍ ജനിച്ച താരം അക്ഷരം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. മലയാളത്തില്‍ യുവതുര്‍ക്കിയടക്കം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി.

Advertisements

ഇപ്പോള്‍ സുധ തെലുങ്കിലും, തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. അമ്മ വേഷങ്ങള്‍ ചെയ്താണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ സുധ കൂടുതലും എത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചുള്ള സുധയുടെ തുറന്ന് പറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

Also Read: ഭക്ഷണം ഒരിക്കലും കളയരുതെന്ന് പറഞ്ഞ് ഞാന്‍ കുഴച്ച് മറിച്ചിട്ട ഭക്ഷണം മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു, കുടുംബത്തിലുള്ളവര്‍ പോലും ഇങ്ങനെ ചെയ്യില്ല, ശരിക്കും ഞെട്ടി, മനോജ് കെ ജയന്‍ പറയുന്നു

സിനിമയിലെ ചില രംഗങ്ങളെ വെല്ലുന്ന രീതിയുള്ള വേദനകളിലൂടെയാണ് തന്റെ ജീവിതം ഇപ്പോള്‍ കടന്നുപോകുന്നതെന്ന് താരം പറയുന്നു. സമ്പന്ന കുടുംബത്തിലാണ് താന്‍ ജനിച്ചുവളര്‍ന്നതെന്നും ഒരു കഷ്ടപ്പാടുകളും ബാല്യ കാലത്ത് താന്‍ അറിഞ്ഞിരുന്നില്ലെന്നും സുധ പറയുന്നു.

എന്നാല്‍ അച്ഛന് അസുഖം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. അര്‍ബുദമായിരുന്നു അച്ഛന്. സ്വത്തുക്കളെല്ലാം അച്ഛന്റെ ചികിത്സയ്ക്കായി ചെലവാക്കിയെന്നും പിന്നീട് വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചതെന്നും ഭക്ഷണം കഴിക്കാനായി അമ്മ തന്റെ താലമാല വരെ വില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സുധ പറയുന്നു.

Also Read: വെറുതേ സങ്കടം വരും, വീട്ടില്‍ പോകാനും തോന്നിയില്ല, കുറേക്കാലം ഡിപ്രഷന്റെ അവസ്ഥയിലായിരുന്നു, തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

അമ്മ ഒരു തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നുവെന്നും അമ്മയാണ് തന്നെ അഭിനയത്തിലേക്ക് കൊണ്ടുവന്നതെന്നും സുധ കൂട്ടിച്ചേര്‍ത്തു. കുറച്ച് സമ്പാദിച്ചതോടെ താന്‍ ബിസിനസ്സിലേക്ക് കാലെടുത്തുവെച്ചുവെന്നും കുറച്ച് കഴിഞ്ഞപ്പോള്‍ ബിസിനസ്സ് തകര്‍ന്നുവെന്നും അപ്പോള്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് പോയെന്നും മകനും തന്നെ ഉപേക്ഷിച്ച മട്ടാണെന്നും സുധ പറയുന്നു..

Advertisement