കടുത്ത പനിയിലും അഭിനയം മുഖ്യം ബിഗിലെ; ക്ലൈമാക്‌സ് ഷൂട്ടിന് ശേഷം ഇളയ ദളപതി അഡ്മിറ്റായത് ഹോസ്പിറ്റലിൽ; വെളിപ്പെടുത്തലുമായി ഖുശ്ബു

57

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാരിസ്. ഇളയ ദളപതിയുടെ 66 മത്തെ ചിത്രമായാണ് വാരിസ് ഒരുങ്ങുന്നത്. പൊങ്കൽ റിലീസ് ആയി ഇറങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം തന്നെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു. രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ വിജയെ ആശുപത്രിയിൽ അഡ്മിറ്റാക്കിയ വിവരം പുറത്ത് പറഞ്ഞിരിക്കുകയാണ് നടി ഖുശ്ബു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്ന സമയത്ത് വിജയ്ക്ക് കടുത്ത പനിയായിരുന്നു. അന്ന് ക്ലൈമാക്‌സ് ചിത്രീകരിച്ചില്ലെങ്കിൽ പലരുടെയും ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആവും.

Advertisements

Also Read
പതിനെട്ട് വയസുള്ള ഒരു മകളുണ്ട് എനിക്ക്; മാറ്റം വരുത്തണമെന്നാണ് ആഗ്രഹം; തന്റെ വേഷം കണ്ട് മകളുടെ കൂട്ടുകാരികള്‍ ചിരിച്ചെന്നും കാര്‍ത്തിക് പ്രസാദ്

അതോടെ സിനിമയിലെ ഹീറോ ശരിക്കും ഹീറോ ആയി മാറുകയായിരുന്നു. അന്ന് വിജയ്ക്ക പനി 103 ഡിഗ്രിയാണ്. ഓരോ ഷോട്ടുകളും കഴിഞ്ഞ് വിജയ് അവിടെ ഗാരേജിൽ വിശ്രമിച്ചു. ക്ലൈമാക്‌സിലെ വൈകാരികമായ രംഗങ്ങളിലും ഏറ്റവും മികച്ച രീതിയിൽ അഭിനയിച്ചു. തന്റെ ഭാഗങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം മടങ്ങിയ വിജയെ നേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടന്ന് അടിയന്തിരമായി ചികിത്സയും നൽകിയെന്നാണ് ഖുശ്ബു വെളിപ്പെടുത്തിയത്.

വലിയ താരനിരയാണ് വാരിസിൽ അണിനിരക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തിരിക്കുന്നത് ഹൈദരാബാദിലാണ്. തെലുങ്ക് സംവിധായകനായ വംശി പൈഡിപ്പളളിയാണ് തമിഴിൽ വാരിസ് ഒരുക്കുന്നത്. ജനുവരി 11 നാണ് വാരിസ് കേരളത്തിലടക്കം റിലീസ് ചെയ്യുക.

Also Read
സിനിമയില്‍ ഗ്ലാമര്‍ താരമായി തിളങ്ങി നില്‍ക്കെ വിവാഹം, പിന്നാലെ വേര്‍പിരിയല്‍; മകളുമായി അമേരിക്കയില്‍ നിന്നും ചെന്നൈയിലെത്തിയത് അഭിനയിക്കാന്‍; ഇന്ന് ഭാനുപ്രിയയുടെ ജീവിതം ഇങ്ങനെ

എന്നാൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി 14 ന് പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമിക്കുന്ന വാരിസ് വിജയുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ്.

Advertisement