ആദ്യമായി വിജയിയെ കണ്ട ആ നിമിഷം; ആരാധകരോട് മനസ് തുറന്ന് രശ്മിക

56

ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ താര മൂല്യമുള്ള നടിയാണ് കന്നഡ താര സുന്ദരി രശ്മിക മന്ദാന. അഭിനയ രംഗത്ത് എത്തി ഏതാനം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്നെയാണ് നടി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തന്റെ ഇരുപതാം വയസ്സിലാണ് താരം ആദ്യമായി അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്.

മോഡലിംഗ് രംഗത്താണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതിന് ശേഷമാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കിരിക്ക് പാര്‍ട്ടി എന്ന കന്നഡ സിനിമയില്‍ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തില്‍ എത്തുന്നന്നത്.

Advertisements

കന്നട സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ താരം കുടുതലും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്. ആദ്യ സിനിമ തന്നെ തകര്‍പ്പന്‍ വിജയമായി മാറയതോടെ പിന്നീട് കൈ നിറയെ സിനിമകളാണ് താരത്തെ തേടി എത്തിയത്.

ALSO READ- എത്ര കരുതലോടെയാണ് മക്കളെ ബാബുരാജിന്റെ ആദ്യഭാര്യ വളര്‍ത്തിയത്; സോഷ്യല്‍മീഡിയയില്‍ വൈറലായ അഭയ് ബാബുരാജിന്റെ വിവാഹത്തിന് പിന്നാലെ അഭിനന്ദന പ്രവാഹം!

ഗീതാഗോവിന്ദം എന്ന തെലുങ്ക് സിനിമയില്‍ യുവ സൂപ്പര്‍താരം വിജയ് ദേവരെകൊണ്ട യുടെ നായിക ആയി എത്തിയതോട് കൂടി പിന്നീട് തെലുങ്ക് സിനിമയില്‍ മുന്‍ നിര നായികമാരുടെ പട്ടികയില്‍ താരവും സ്ഥാനം പിടിച്ചിരുന്നു. മലയാളികള്‍ക്കും താരം പ്രിയങ്കരിയായി മാറിയത് ഗീതാ ഗോവിന്ദത്തോട് കൂടിയാണ്. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട താരമായ വിജയ്ക്ക് ഒപ്പം നായികയാകാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ് രശ്മികയ്ക്ക്.

രശ്മികയും വിജയും മുഖ്യവേഷത്തിലെത്തുന്ന വാരിസ് പതിനൊന്നിന് റിലീസാവുകയാണ്. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഉള്‍പ്പടെയുള്ള പ്രമോഷണ്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളില്‍ എത്താന്‍ ബാക്കിയുള്ളത്. ശരത് കുമാര്‍, പ്രഭു ഉള്‍പ്പടെ ഉള്ളവരെ ഇതില്‍ കാണാനാകും. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി.

വളര്‍ത്തച്ഛന്റെ മരണവും തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസിന്റെ സാമ്രാജ്യത്തിന് ഉടമയാവുന്ന വിജയ് രാജേന്ദ്രന്റെ കഥയാണ് വാരിസ്. ശരത് കുമാറാണ് വിജയ്യുടെ അച്ഛനായി എത്തുന്നത്.

അതേസമയം, ബോളിവുഡില്‍ അടക്കം തിളങ്ങി നില്‍ക്കുന്നതിനിടെയാണ് രശ്മികയ്ക്ക് വിജയ് സിനിമയില്‍ അവസരം ലഭിച്ചിരിക്കുന്നത്. വിജയിയുടെ വലിയൊരു ആരാധികയാണ് എന്ന് രശ്മിക മുന്‍പും വെളിപ്പെടുത്തിയിരുന്നു.

ALSO READ- എന്റെ ഒന്‍പതാമത്തെ പ്രണയമാണ്; ആഞ്ജനേയന്റെ രണ്ടാമത്തേയും; പണം കണ്ടാണ് വിവാഹം കഴിച്ചതെന്ന് ഒരുപാട് പേര്‍ പറഞ്ഞു; വെളിപ്പെടുത്തി അനന്യ

ഇതിനിടെ ആരാധകരോട് സംസാരിക്കവെ വിജയിയെ ആദ്യമായി കണ്ടപ്പോഴുണ്ടായ അനുഭവം വിവരിക്കുകയാണ് രശ്മിക. ഇന്‍സ്റ്റഗ്രാം ആസ്‌ക് മി സെക്ഷനിടെ ആരാധകന്റെ ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്.

വാരിസിന്റെ പൂജക്ക് എടുത്ത ഫോട്ടോയാണ് താരം മറുപടിയായി പങ്കുവെച്ചത്. ദുഷിച്ച കണ്ണുകള്‍ തട്ടാതെ പോകട്ടെയെന്ന് കാണിച്ചു കൊണ്ട് ചിരിച്ച് വിജയ്യുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയാണിത്.

എസ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സെന്‍സര്‍ കഴിഞ്ഞ് യു സര്‍ട്ടിഫിക്കറ്റോടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് വാരിസ്. അജിത്ത് നായകനാകുന്ന തുണിവ് സിനിമയുമായി ക്ലാഷ് റ്ലീസ് കൂടിയാണ് വാരിസ് മുന്നില്‍ കാണുന്നത്. വാരിസ് ചിത്രത്തിന് കൂടുതല്‍ ദൈര്‍ഘ്യമുണ്ടെന്നാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പറയുന്നത്. 2 മണിക്കൂര്‍ 50 മിനുട്ടാണ് (170 മിനുട്ടാണ്) പടം.

Advertisement