ഞാന്‍ മുറപ്പെണ്ണായിരുന്നു എങ്കിലും പ്രണയം ഒന്നും ഉണ്ടായിരുന്നില്ല; മകളായിരുന്നു എല്ലാം; അവള്‍ക്കും അതേ സ്വഭാവമാണ് ലഭിച്ചിരിക്കുന്നത്: മിനി മുരളി

3748

മലയാളികള്‍ക്ക് മറക്കാനാവാത്ത അതുല്യ നടനാണ് മുരളി. മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു അദ്ദേഹം. ഏത് തരം കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു.

ഇന്ത്യന്‍ സിനിമ അറിയപ്പെടുന്ന ആരാധിക്കുന്ന നടന്‍ മുരളിയുടെ വേര്‍പാട് സിനിമ ലോകത്തിന് തന്നെ തീരാ നഷ്ടമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഭാര്യ മിനി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും വ്യക്തമായ നിലപാടിലും ഒന്നും വിട്ടുവീഴ്ച വരുത്താത്ത താരം കൂടിയായിരുന്നു മുരളി. അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് തന്റെ ജീവിതവും മാറിയെന്ന് പറയുകയാണ് മിനി. ഇപ്പോള്‍ മുരളിയുടെ മകള്‍ വിവാഹിതയാണ്.

Advertisements

മുരളിക്കൊപ്പവും ശേഷവുമുള്ള ജീവിതത്തെ കുറിച്ച് മിനിയുടെ വാക്കുകള്‍ ഇങ്ങനെ:ഞാന്‍ മുരളിയെ അയാള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ വളരെ സ്നേഹത്തോടെ മുരളിയെ അങ്ങനെ വിളിക്കുന്നത് കണ്ടാണ് ഞാനും അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്. ഞങ്ങളുടെ വീട് കാര്‍ത്തികയില്‍ ഇന്നും അദ്ദേഹത്തിനെ ചൂട് കെട്ടടങ്ങിയിട്ടില്ല. അദ്ദേഹം ഇന്നും ഏതോ നീണ്ട ഒരു സിനിമയുടെ തിരക്കിലാണ്. അതികം വൈകാതെ വീട്ടിലേക്ക് തിരികെ വരും എന്ന് മാത്രമേ ആ വിയോഗത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നുള്ളു.

ALSO READ- നോട്ട്ബുക്കിലേക്കും നീലത്താമരയിലേക്കും വിളിച്ചിട്ടും സുരേഷേട്ടന്‍ സമ്മതിച്ചില്ല; ഒടുവില്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലേക്ക് കീര്‍ത്തിയെ വിട്ടു; എന്തിനെന്ന് ഞാന്‍ ചോദിച്ചെന്ന് മേനക

സന്തുഷ്ടമായ കുടുംബാന്തരീക്ഷമാണ് കാലാ ലോകത്തേക്കുള്ള ഉയര്‍ച്ച എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം അത്തരത്തില്‍ അയാള്‍ ഉണ്ടാക്കിയ സ്നേഹ സമൃദ്ധമായ ആ അന്തരീക്ഷം ഇന്നും ഇവിടെ നിലനില്‍ക്കുന്നത് കൊണ്ട്. അദ്ദേഹം എപ്പോഴും ഇവിടെ തന്നെ ഉണ്ട് എന്ന് എപ്പോഴും തോന്നാറുണ്ട്. ഞങ്ങളുടെ ഈ കൊച്ചു വീടിനെ ആയാള്‍ ഒരു സ്നേഹ പുതപ്പുകൊണ്ട് എന്നും മൂടിവെച്ചിരുന്നു. വീടിനെ അത്രമേല്‍ സ്നേഹിച്ചിരുന്ന ഒരാളുടെ വേര്‍പാട് പറയാനും പറഞ്ഞുതീര്‍ക്കാനുമാകാത്ത വേദനകളുടെ പട്ടികയിലാണ്.

ഞാന്‍ അദ്ദേഹത്തിന്റെ മുറപെണ്ണായിരുന്നു. ‘നീയെത്ര ധന്യ’ എന്ന സിനിമയില്‍ അഭിനയച്ചുകൊണ്ടിരുന്നപ്പോള്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം. മുറപ്പെണ്ണായിരുന്നു എങ്കിലും തമ്മില്‍ പ്രണയമൊന്നും ഇല്ലായിരുന്നു. അടുത്തടുത്ത വീടുകള്‍, ഒരു കുടുബം പോലെ. എന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു എങ്കിലും തമ്മില്‍ ഒരു സംസാരവും ഇല്ലായിരുന്നു. അയാളുടെ ആദര്‍ശങ്ങളെ കുറിച്ചോ അഭിരുചികളെ കുറിച്ചോ ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. അറിയാനായി ഞാന്‍ അന്വേഷിച്ചിരുന്നുമില്ല. വീട് വസ്ത്രം, ആഭരണം ഇതിലൊന്നും ആഡംബരങ്ങളും ആര്‍ഭാടങ്ങളും അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല, വളരെ ലളിതമായ വിവാഹമായിരുന്നു.

ALSO READ-ഒന്‍പതാം ക്ലാസിലെ പ്രണയം വീട്ടിലറിഞ്ഞത് പ്ലസ്ടുവിന് പഠിക്കുമ്പോള്‍; അന്ന് നല്‍കിയ വാക്ക് പാലിച്ച് കാമുകിയെ ഭാര്യയാക്കി; റിച്ചാര്‍ഡിന്റെ ജീവിതം ഇപ്പോള്‍!

പതിയെ പതിയെ അയാളുടെ ഇഷ്ടങ്ങള്‍ എന്റേത് കൂടി ആയി. അതെല്ലാം നല്ലതാണെന്ന് മാത്രമേ തോന്നിയിട്ടുള്ളൂ, മകള്‍ കാര്‍ത്തികയും അച്ഛന്റെ അതേ സ്വഭാവമാണ്. വളരെ ലളിതമായി നടക്കാനാണ് അവള്‍ക്കും ഇഷ്ടം. അയാളിലെ നടന്റെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടിട്ടേ ഇല്ല, ചെയ്യുന്ന ഓരോ വേഷവും വളരെ അതിശയത്തോടെയാണ് നോക്കിയിരുന്നിട്ടുള്ളത്. കഥാപാത്രമായി മാറുന്ന മുരളിക്ക് വീട്ടിലെ മുരളിയുമായി യാതൊരു ബന്ധവും തോന്നിയിട്ടില്ല. പ്രത്യേകിച്ചും വില്ലന്‍ വേഷങ്ങള്‍ യഥാര്‍ഥ സ്വഭാവവുമായി യാതൊരു സാമ്യവുമില്ല.

അങ്ങനെ ഒരുപാട് സൗഹൃദങ്ങള്‍ ഒന്നും അദ്ദേഹത്തിന് ഉണ്ടായിരുനില്ല. ഇപ്പോഴും ഏകാന്തനായി ഇരിക്കാനായിരുന്നു കൂടുതലിഷ്ടം, എന്നിരുന്നാലും അയാളുടെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവും നരേന്ദ്ര പ്രസാദ് സാറായിരുന്നു. ആ വിയോഗം അന്നയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ടീവിയില്‍ അദ്ദേഹം അഭിനയിച്ച ഏതെങ്കിലും രംഗം കാണിക്കുമ്പോള്‍ അവിടെനിന്നും മാറുമായിരുന്നു. അദ്ദേഹവും ഭാര്യയും കൂടി ഇടക്ക് വീട്ടില്‍ വരുമായിരുന്നു, അയാളെ ഒരു നടനില്‍ നിന്ന് എഴുത്തുകാരനിലേക്ക് കൊണ്ടുവന്നതില്‍ ഒരു വലിയ പങ്കും സാറിനാണെന്നും മിനി പറയുന്നുണ്ട്.

പിന്നെ നമ്മുടെ നാടും നാട്ടിന്‍ പുറത്തെ ശീലങ്ങളും അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അമ്പല മുറ്റത്തും പൊതു ഇടങ്ങളിലും മറ്റും കൂട്ടുകാരോടൊപ്പം കളിചിരികള്‍ പറഞ്ഞിരിക്കാനും പാട്ട് പാടാനുമെല്ലാം അയാള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഭരത് മുരളി ആയിട്ടും അതിനൊന്നും ഒരു മാറ്റവും വന്നിരുന്നില്ല. ഇന്നും ആ ഓര്‍മകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത് എന്നാണ് മിനി പറഞ്ഞത്.

Advertisement