നോട്ട്ബുക്കിലേക്കും നീലത്താമരയിലേക്കും വിളിച്ചിട്ടും സുരേഷേട്ടന്‍ സമ്മതിച്ചില്ല; ഒടുവില്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലേക്ക് കീര്‍ത്തിയെ വിട്ടു; എന്തിനെന്ന് ഞാന്‍ ചോദിച്ചെന്ന് മേനക

376

മലയാളിയായ കീര്‍ത്തി സുരേഷ് ഇപ്പോല്‍ തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായി തിളങ്ങുകയാണ്. മഹാനടിയിലൂടെ തെന്നിന്ത്യയില്‍ തന്നെ സൂപ്പര്‍നടിയായാണ് കീര്‍ത്തി വളര്‍ന്നത്. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ താരം ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.

ഇതിനിടെ താരത്തിന്റെ സിനിമാപ്രവേശം ഏറെ വൈകിയിട്ടായിരുന്നു എന്ന് പറയുകയാണ് കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനക. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ നോട്ട് ബുക്ക്, നീലത്താമര ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ കീര്‍ത്തി സുരേഷിന് അവസരം ലഭിച്ചിരുന്നെന്നാണ് മേനക വെളിപ്പെടുത്തുന്നത്.

Advertisements

എന്നാല്‍, പിതാവ് സുരേഷ് കുമാര്‍ സമ്മതിച്ചില്ലെന്നും മേനക വെളിപ്പെടുത്തുകയാണ്. നീലത്താമര എന്ന സിനിമയില്‍ അര്‍ച്ചന കവിക്ക് പകരം കീര്‍ത്തിയെ അഭിനയിപ്പിക്കാമെന്ന് താനുള്‍പ്പെടെയുള്ള പലരും പറഞ്ഞതാണെന്നും സുരേഷ് എതിര്‍ക്കുകയായിരുന്നു എന്നും മേനക വെളിപ്പെടുത്തുന്നു. അമൃത ടിവിക്ക് നല്‍കിയ മേനകയുടെ പഴയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്.

ALSO READ- ഒന്‍പതാം ക്ലാസിലെ പ്രണയം വീട്ടിലറിഞ്ഞത് പ്ലസ്ടുവിന് പഠിക്കുമ്പോള്‍; അന്ന് നല്‍കിയ വാക്ക് പാലിച്ച് കാമുകിയെ ഭാര്യയാക്കി; റിച്ചാര്‍ഡിന്റെ ജീവിതം ഇപ്പോള്‍!

പിന്നീട് സുഹൃത്തായ പ്രിയദര്‍ശന്‍ ഗീതാഞ്ജലി എന്ന സിനിമയിലേക്ക് വിളിച്ചപ്പോള്‍ മടിക്കാതെ സമ്മതം മൂളിയെന്നാണ് മേനകയുടെ വാക്കുകള്‍. മോഹന്‍ലാലിനെ നായകനാക്കി 2013ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി സിനിമയുടെ നിര്‍മ്മാതാവ് എന്ന സുരേഷ് കുമാര്‍ തന്നെയായിരുന്നു.

കീര്‍ത്തിക്ക് കുട്ടിക്കാലം തൊട്ടേ അഭിനയിക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു എന്നാണ് മേനക പറയുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സിനിമയില്‍ നിന്നും അവസരം വരുന്നുണ്ടായിരുന്നു. നീലത്താമര സിനിമ ചെയ്യുമ്പോള്‍ പലരും സുരേഷേട്ടനോട് ചോദിച്ചു കീര്‍ത്തിയെ ആ സിനിമയില്‍ നായികയാക്കി കൂടേയെന്ന്. വീട്ടില്‍ തന്നെ ഒരു താമരയുണ്ടല്ലോ പിന്നെ എന്തിനാണ് വേറെ അന്വേഷിക്കുന്നതെന്നാണ് എല്ലാവരും ചോദിച്ചതെന്നും മേനക പറയുന്നു.

ALSO READ- തെന്നിന്ത്യയിലേക്ക് മടങ്ങിയത് വെറുതെയല്ല; രശ്മികയ്ക്ക് വാരിസില്‍ റെക്കോര്‍ഡ് പ്രതിഫലം; ഞെട്ടി സാക്ഷാല്‍ ഇളയ ദളപതി വിജയും

കീര്‍ത്തിയെ അഭിനയിക്കാന്‍ വിളിക്കുമ്പോഴെല്ലാം അവള്‍ പഠിക്കുകയാണ് താല്‍പര്യമില്ല എന്നൊക്കെയാണ് സ്ഥിരം പറഞ്ഞുകൊണ്ടിരുന്നത്. ഒരു ദിവസം പ്രിയന്‍ വിളിച്ച് പറഞ്ഞു ഞാന്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണ് അവളെ വിട്ടേക്കണമെന്ന്. അവള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്, അവസാന വര്‍ഷമാണെന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കിയെങ്കിലും നീ കൂടുതലൊന്നും പറയണ്ടായെന്ന് പ്രിയന്‍ പറയുകയായിരുന്നു.

പിന്നീട് ആ സിനിമയില്‍ അഭിനയിക്കാന്‍ സുരേഷേട്ടനും സമ്മതിച്ചു. നോട്ട് ബുക്ക് ഉള്‍പ്പടെയുള്ള ഒരുപാട് സിനിമകളില്‍ നിന്ന് അവസരം കിട്ടിയിട്ടും വിടാതിരുന്നതാണ്. പിന്നെ എന്തിനാണ് ഈ സിനിമക്ക് ഓക്കെ പറഞ്ഞതെന്നാണ് താന്‍ ചോദിച്ചതെന്ന് മേനക പറയുന്നു.

Advertisement