നിരവധി സൂപ്പർഹിറ്റ് ആക്ഷൻ സിനിമകൾ മലയാള സിനിമയ്ക്ക് മികച്ച സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഡോ. പശുപതി എന്ന ഹാസ്യ സിനിമയിൽ കൂടി തുടങ്ങിയ അദ്ദേഹം പിന്നീട് മലയാള സിനിമയിലെ മാസ്സ് സിനിമകളുടെ അമരക്കാരനായി മാറുക ആയിരുന്നു അദ്ദേഹം.
മലയാളത്തിന്റെ താര ചക്രവർത്തിമാരായ മമ്മൂട്ടിയേയും മോഹൻലാലിനേയും നായകൻമാരാക്കി വമ്പൻ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹം ആയിരുന്നു സുരേഷ് ഗോപിയെ സൂപ്പർതാരമാക്കി മാറ്റിയതും. തമിഴിലും ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഷാജി കൈലാസ് ഇടക്കാലത്ത് ചെറിയ ഒരു ഇടവേള എടുത്തിരുന്നു.
അതേ സമയം യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി കടുവ, കാപ്പ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ അദ്ദേഹം വീണ്ടും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ പുതിയ സിനിമകളെക്കുറിച്ച് വ്യക്തമാക്കി രംഗത്ത് എത്തിയികയാണ് ഷാജി കൈലാസ്.
Also Read
എനിക്ക് ഭയം അതാണ് ; തന്റെ പേടി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം അജയ് ദേവ്ഗൺ
കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ഒപ്പം ചെയ്യാൻ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും ആശിർവാദ് സിനിമാസാണ് പുതിയ സിനിമ നിർമ്മിക്കുന്നതെന്നും ഷാജി കൈലാസ് വെളിപ്പെടുത്തുന്നു. മെഗാസ്റ്റാർ മമ്മൂട്ടിക്ക് വ്യത്യസ്തതകൾ നിറഞ്ഞ സിനിമകളാണ് വേണ്ടത്.
അത്തരമൊരു സിനിമയ്ക്കുള്ള വിഷയം ലഭിച്ചാൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പൃഥ്വിരാജിന് ഒപ്പം കടുവ, കാപ്പ എന്നിങ്ങനെ തുടർച്ചയായി രണ്ട് സിനിമകൾ ചെയ്തു. അതിനാൽ അദ്ദേഹത്തിനൊപ്പം അടുത്ത് ഒരു സിനിമ ചെയ്യുന്നില്ല.
ഒരു വർഷമെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ചിത്രത്തെ കുറിച്ച് ആലോചിക്കുകയുള്ളു എന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു. നിലവിൽ മോഹൻലാൽ നായകനാകുന്ന ‘എലോൺ’ എന്ന സിനിമയാണ് ഷാജി കൈലാസിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. ആശിർവാദിന്റെ 30ാം ചിത്രമാണ് എലോൺ. 2000ൽ എത്തിയ ഹിറ്റ് ചിത്രം നരസിംഹം ആയിരുന്നു ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം. ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ട് തന്നെയായിരുന്നു ചിത്രത്തിലും.