ദേവാസുരത്തിൽ എന്നെ നായിക ആക്കിയത് മോഹൻലാൽ അല്ല, അവർക്ക് താൽപര്യം ശോഭനയേയും ഭാനുപ്രിയയേയും ആയിരുന്നു; തുറന്നടിച്ച് രേവതി

4189

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു നടി രേവതി. നിരവധി സൂപ്പർഹിറ്റി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുള്ള താരം ഇപ്പോഴും അമ്മ വേഷങ്ങളിലും മറ്റുമായി സിനിമയിൽ സജീവമാണ്. നായികയായി അഭിനയിക്കുന്ന കാലത്ത് രേവതിയുടെ ഏറെ ശ്രദ്ധേയമായ കഥാപാത്രമയിരുന്നു താരരാജാവ് മോഹൻലാൽ നായകനായ ദേവാസുരം എന്ന ചിത്രത്തിലെ ഭാനുമതി.

ഈ വേഷത്തിൽ താരം ഏറെ കൈയ്യടികൾ നേടിയിരുന്നു. അതേ സമയം മോഹൻലാലാണ് രേവതിയെ ആ റോളിലേക്ക് റെക്കമെന്റ് ചെയ്തത് എന്നും അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കിട്ടിയതിൽ ലാലിനോട് നന്ദിപോലും പറഞ്ഞില്ലെന്നും മുമ്പ് ഒരിക്കൾ രേവതിക്ക് എതിരെ ചിലകോണിൽ നിന്നും കുറ്റപ്പെടുത്തലുകൾ ഉയർന്നിരുന്നു.

Advertisements

എന്നാൽ ഈ ആരോപണത്തിന് രേവതി മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ദേവാസുരത്തിൽ ഞാൻ നായികയായി അഭിനയിച്ചത് മോഹൻലാൽ റെക്കമെന്റ് ചെയ്തിട്ടല്ല. ഭാനുമതിയായി അഭിനയിക്കാൻ മൂന്ന് നായിക നടിമാരെയാണ് അവസാന ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്.

Also Read
കൊച്ചി കാക്കനാട് 18 കാരിയുടെ കട്ടിലിന് അടിയിൽ നിന്നും രാത്രി 11 മണിക്ക് കാമുകനെ പൊക്കി മാതാപിതാക്കൾ, പിന്നെ സംഭവച്ചത് ഇങ്ങനെ

ശോഭനയും ഭാനുപ്രിയയും ഞാനും. എന്നാൽ അക്കഥകളൊന്നും എനിക്കറിയില്ല. ശോഭനക്ക് വേണ്ടിയും ഭാനുപ്രിയക്ക് വേണ്ടിയും വാദിച്ചത് മോഹൻലാലും രഞ്ജിത്തും ആയിരുന്നു. എന്റെ പേര് പറഞ്ഞത് സംവിധായകൻ ഐവി ശശി സാറാണ്.

നർത്തകിമാർ എന്ന പ്ലസ് പോയിന്റായിരുന്നു ശോഭനക്കും ഭാനുപ്രിയക്കും. അതേസമയം നെടുമുടി വേണുവിന്റെ മകളായും നീലകണ്ഠന്റെ തോൽവിക്ക് കാരണക്കാരിയായും അഭിനയിക്കാൻ പറ്റിയ രൂപമായിരുന്നു എനിക്കെന്ന് മനസിലായി. അതുകൊണ്ട് ആണ് എനിക്ക് ദേവാസുരത്തിലെ ഭാനുമതി ആകാൻ കഴിഞ്ഞത്. അതേ സമയം അഭിനയിക്കുന്ന സമയത്ത് നീലകണ്ഠൻ എന്ന ആഭാസന്റെ മുന്നിൽ ചിലങ്കയണിഞ്ഞ് നൃത്തം ചെയ്യേണ്ടിവന്നാലത്തെ ചിന്ത മനസിലുദിച്ചപ്പോൾ ഞാൻ രേവതി അല്ലാതായി.

ഒരു പെണ്ണിനോട് എന്ത് ക്രൂ ര തയും കാണിക്കാമെന്നു കരുതി, പവിത്രമായ നൃത്തം കളങ്കപ്പെടുത്തിയ നീലകണ്ഠന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് ചിലങ്ക അഴിച്ച് ഞാനിനി നൃത്തം ചെയ്യില്ലെന്നു പറഞ്ഞ രംഗം. അപ്പോൾ എനിക്കു അതുവരെ ഇല്ലാതിരുന്ന ആവേശം അമിതാഭിനയത്തിലേക്ക് വഴുതിപ്പോകാതെ ശ്രദ്ധിച്ചുവെന്നും ദേവാസുരത്തിൽ സ്വയം മറന്ന് അഭിനയിച്ച നിമിഷത്തെകുറിച്ച് രേവതി പറഞ്ഞു.

ഞാനൊരു ലക്കി ആർട്ടിസ്റ്റായിരുന്നു എന്നാണ് തോന്നുന്നത്. ഭാരതിരാജ സാറിനെ പോലെയുള്ള ഒരു വലിയ സംവിധായകന്റെ മൺവാസനൈ, ഭരതൻ സാറിനെ പോലെയുള്ള സംവിധായകന്റെ കാറ്റത്തെ കിളിക്കൂട്, ഗോപിസാർ, മോഹൻലാൽ, ശ്രീവിദ്യ തുടങ്ങിയ നടീനടൻമാർ, ശരിക്കും ത്രില്ലടിച്ച സിനിമകളും അനുഭവങ്ങളുമാണ്.

ഗോപിസാറും ശ്രീവിദ്യയും മോഹൻലാലും വലിയ ആർട്ടിസ്റ്റുകളാണ്. അവരെക്കുറിച്ച് കേട്ടിട്ടുള്ളത് അല്ലാതെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അങ്ങനെ ഒരു അവസരം വന്നപ്പോൾ ഞാനത് ശരിക്കും എൻജോയ് ചെയ്തു എന്നും രേവതി പറഞ്ഞു.

Also Read
സിനിമയില്ലല്ലേ, വെറുതെയല്ല തുണിയൂരിയത്, സമൂഹമാധ്യമങ്ങളില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ മറുപടിയുമായി നയന എല്‍സ

Advertisement