വളരെ പെട്ടെന്ന് തന്നെ തെ ന്നിന്ത്യന്‍ സിനിമയിലെ മിന്നുന്ന താരമായി മാറിയ നടിയാ ണ് റെ ജീന കാസന്‍ഡ്ര. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ആണ് താരത്തിന്റേതായി പുറത്ത് ഇറങ്ങിയിട്ടുള്ളത്. കേരളത്തിലും താരത്തിന് നിറയെ ആരാധകർ ഉണ്ട്.
തമിഴ് ചിത്രം കണ്ട നാള് മുതല്‍ ആയിരുന്നു റജീനയുടെ ആദ്യ ചിത്രം. പിന്നാലെ കന്നഡയിലും തെലുങ്കിലുമെല്ലം സജീവമായി മാറുകയായിരുന്നു. മലയാളത്തിലും അഭിനയിക്കുന്നുണ്ട് റജീന. സുരേഷ് ഗോപി ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.
അതെ സമയം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നടി. അടുത്ത കാലത്തായി ബിക്കിനി അണിയുന്നത് മുതല്‍ നടനുമായുള്ള പ്രണയ ഗോസിപ്പുകളുടെയടക്കം പേരില്‍ റജീന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ഗോസിപ്പകള്‍ എങ്ങനെയാണ് വരുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുക ആണ് റെ ജീന കാസന്‍ഡ്ര.
എന്നെക്കുറിച്ച് കേട്ട വാര്‍ത്തകളില്‍ ഏറ്റവും ഭ്രാന്തമായത് ഞാനിപ്പോള്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നതെന്നാണ്. കാരണം എനിക്ക് അവസരങ്ങള്‍ ഇല്ലെന്നാണ് അവർ പറയുന്നത്. ഇത് തെറ്റാണ്, ഞാന്‍ പ്രതിഫലം വാങ്ങുന്നുണ്ട്.
എന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ചേര്‍ത്തുവയ്ക്കപ്പെടുന്ന നടന് സായ് ധരം തേജ് ആണ്. എന്നാല്‍ ഞാന്‍ ആരെയും ഡേറ്റ് ചെയ്യുന്നില്ല എന്നാണ് റെ ജീന കാസന്‍ഡ്ര പറയുന്നത്. അതേസമയം പ്രണയ നഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും റജീന മറുപടി പറയുന്നുണ്ട്.
എന്നെ ഒരിക്കലും ഒരു കാമുകനും ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട് ഒരുപാട് തവണ. ഞാന്‍ വളരെ പെട്ടെന്നുതന്നെ മറ്റൊരാളില്‍ ഗിവ് അപ്പ് ചെയ്യുമെന്നും റജീന പറയുന്നു. ഉടനെ തന്നെ അടുത്ത ചിത്രത്തില്‍ ബിക്കിനി ധരിച്ചെത്തുമെന്ന വാര്‍ത്തകളോടും റജീന പ്രതികരിച്ചിരുന്നു.
തനിക്കു തന്നെ അതേക്കുറിച്ച് അറിയില്ല. അതേസമയം തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഒരു മാസം വേണം തനിക്ക് തയാറെടുക്കാനെന്നുമാണ് റജീന പറയുന്നത്. താന്‍ ചിരഞ്ജീവിക്കാപ്പം ഡാന്‍സ് നമ്പറില്‍ അഭിനയിക്കുന്നുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും റജീന പറയുന്നു.
തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള റൂമറുകള്‍ തന്നെ ബാധിക്കാറുണ്ടെന്നാണ് റജീന പറയുന്നത്. കാരണം അത് തന്റെ അമ്മയെ ബാധിക്കുന്നതാണ്. തന്റെ മകളെക്കുറിച്ച് മോശം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏതൊരു അമ്മയാണ് ഇഷ്ടപ്പെടുകയെന്നാണ് റജീന ചോദിക്കുന്നത്.