കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാകും എന്നാല്‍ യഥാര്‍ത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവര്‍ക്കും അത്ര പരിചിതമല്ല. ആദ്യ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു.
എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ. ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭര്‍ത്താവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നെഗറ്റീവ് റോളില്‍ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്.
അടുത്ത കാലത്തായാണ് ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പട്ടതാണ്. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരുന്നു പ്രിയ താരം.
ശരണ്യയുടെ ഭര്‍ത്താവ് മനീഷ് ഉത്തരേന്ത്യന്‍ പശ്ചാത്തലത്തിലുള്ള മലയാളിയാണ്. തന്റെ ഒരു സുഹൃത്തുവഴിയാണ് മനീഷിനെ പരിചയപ്പെടുന്നതെന്നും അന്ന് തനിക്ക് മലയാളം അറിയാത്തതിനാല്‍ ശരണ്യ ഹിന്ദിയിലായിരുന്നു തന്നോട് സംസാരിച്ചിരുന്നതെന്നും മനേഷ് പറയുന്നു.
കുടുംബവിളക്കില്‍ എത്തിയതോടെയാണ് വേദികയെന്ന വില്ലത്തിയായി ആരാധകര്‍ ശരണ്യയെ സ്വീകരിച്ചത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലെത്തിയ ശരണ്യയും മനേഷും തങ്ങളുടേത് അറേഞ്ച്ഡ് കം ലവ് മാര്യേജാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
സീരിയലില്‍ വേദിക നെഗറ്റീവ് ക്യാരക്ടറാണെങ്കിലും ആളുകള്‍ക്കെല്ലാം തന്നോട് സ്നേഹമാണെന്നും ശരണ്യ ആനന്ദ് പറയുന്നു. മനേഷിന്റെ മുടിയിലാണ് വീണ് പോയതെന്ന് ശരണ്യ പറയുന്നു. എല്ലാ മൂന്ന് മാസത്തിലും താന്‍ ഹെയര്‍ സ്‌റ്റൈല്‍ മാറ്റാറുണ്ട്. എംടിവിയുടെ ഒരു റിയാലിറ്റി ഷോയില്‍ മത്സരിച്ച് വിജയിച്ചതാണ്. അങ്ങനെ കുറേ കാര്യങ്ങളുണ്ടെന്നും മനേഷ് പറയുന്നു.
വേദികയെന്ന ക്യാരക്ടര്‍ ചെയ്യാനായി തന്നെ വിളിച്ച സമയത്താണ് മനേഷിന്റെ ആലോചന സീരിയസാക്കിയത്. അന്ന് വീട്ടിലെല്ലാവരും കുടുംബവിളക്ക് കാണാറുണ്ടെന്നും മനേഷ് പറഞ്ഞിരുന്നു. സീരിയല്‍ പോയി ചെയ്യൂയെന്നായിരുന്നു വീട്ടുകാരും പറഞ്ഞത്. അങ്ങനെയാണ് കുടുംബവിളക്കിലേക്ക് എത്തിയതെന്ന് ശരണ്യ പറയുന്നു.
ഒരിക്കല്‍ ഒരു ഷൂട്ടിനായി ശംഖുമുഖത്ത് പോയിരുന്നു. ഇന്റര്‍വ്യൂ ഒക്കെയായിരുന്നു. ഫോട്ടോയ്ക്ക് വേണ്ടി എല്ലാവരും കൂടെ അടികൂടലൊക്കെയായി ആ സമയത്ത്, അതിനിടയില്‍ എന്റെ ഫ്രോക്ക് വരെ കീറിപ്പോയി. പിന്നീട് പോലീസ് വന്നാണ് തന്നെ രക്ഷിച്ചതെന്ന് ശരണ്യ പറയുന്നു.
സുമിത്രയോട് ഇത്ര വേണ്ടെന്ന് പറഞ്ഞ് തന്നോടുള്ള സ്നേഹം അറിയിക്കുകയായിരുന്നു എല്ലാവരും. ശരിക്കും കരഞ്ഞുപോയ നിമിഷമായിരുന്നു അതെന്നാണ് ശരണ്യ ആനന്ദ് പറയുന്നത്.