സമൂഹത്തിലെ കാഴ്ച്ചപ്പാടുകളെ കുറിച്ച് സംസാരിക്കുന്ന ആളാണ് കനി കുസൃതിയുടെ അച്ഛനായ മൈത്രേയനും അമ്മയായ ജയശ്രീയും. മകൾക്ക് ഒരിക്കൽ അദ്ദേഹം അയച്ച കത്ത് വൈറലായിരുന്നു. ഇഷ്ടപ്പെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിനക്കുള്ള അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞുക്കൊണ്ടായിരുന്നു കത്ത്.
ഇപ്പോഴിതാ താൻ വ്യത്യസ്തമായി ചിന്തിക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് മൈത്രേയൻ. ദൈവം ഉണ്ടോ എന്ന ചിന്തയിൽ നിന്നാണ് തുടക്കം. ദൈവം ഉണ്ടെങ്കിൽ അത്ര ബുദ്ധിയുള്ള ആളല്ല എന്ന ചിന്ത ഉള്ളിൽ വന്നു. അന്ന് മുതൽ ആ ദൈവത്തെ വിട്ടുകളഞ്ഞു. കനിക്ക് ദൈവ വിശ്വാസം ഉണ്ടോ ഇല്ലേ എന്നുള്ളത് അവളോട് തന്നെ ചോദിക്കണം. അവൾ അമ്പലത്തിൽ പോയിരുന്നു. അത് ദൈവത്തെ കാണാനല്ല ഒരു ചെക്കനെ പ്രേമിക്കാൻ ആയിരുന്നു.
കനിക്ക് അനുസരണ ഇല്ലാത്ത ആളായത് തന്നെയാണ് അവളിലെ നല്ല ക്വാളിറ്റി എന്നാണ് മൈത്രേയൻ പറയുന്നത്. സന്യാസി ആയി ജീവിച്ചിരുന്ന ഒരാൾ ആയിരുന്നു ഞാൻ . പിന്നീട് ജയശ്രീയെ കാണുകയും, ലിവിങ് ടുഗെതർ റിലേഷനിൽ പോകുകയും ആയിരുന്നു.
അന്ന് അച്ഛനോടും, അമ്മയോടും പറഞ്ഞത് ഇങ്ങനെയാണ്; അച്ഛനെയും അമ്മയെയും അറിയിച്ച ഒരു കാര്യമുണ്ട്. നാളെ നിങ്ങളുടെ മകൻ ഒരു പെൺകുട്ടിയുടെ ഒപ്പമാണ് എന്ന് കേൾക്കാൻ സാധ്യത ഉണ്ട്. ഞാൻ നിങ്ങളുടെ അടുത്ത് പറഞ്ഞിട്ടാണ് പോയത് എന്ന് പറഞ്ഞാൽ മതി എന്നും പറഞ്ഞു. പറഞ്ഞ പോലെ ആളുകൾ അച്ഛനോട് സംസാരിച്ചു.
സെക്‌സിനെക്കുറിച്ച് തുറന്നു സംസാരിക്കാൻ കഴിയാതെ പോയതാണ് ഏറ്റവും വലിയ തെറ്റ്. ബ്രിട്ടീഷ് ഭരണം വന്നപ്പോൾ മുതൽ തന്നെ അത് തെറ്റാണു എന്ന ചിന്ത കൊണ്ട് നിറഞ്ഞ സമൂഹം ആണ് നമ്മുടേത്. സെക്‌സ് എന്ന് പറയുന്നത് എന്തോ പാപം ആണെന്ന ചിന്തയാണ് കലാകാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്നത്
ആദ്യ രാത്രി എന്ന് പറയുമ്പോൾ തന്നെ ബെഡിൽ രക്തം കാണണം. എന്തുകൊണ്ടാണത്. ബലാത്സംഗം അല്ലെ അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരിക്കലും ലൈംഗികമായ കാര്യങ്ങൾ സംസാരിക്കാതെ രണ്ടുപേരെയും മുറിയിൽ പിടിച്ചു അടച്ചിടുമ്പോൾ അത് ന്യായമാണ് എന്ന് കരുതുന്ന സമൂഹമാണ് നമ്മുടേത്- അദ്ദേഹം പറഞ്ഞു.