മെക്സിക്കോയിലെ ട്രക്ക് ഡ്രൈവർമാർക്ക് നടത്തിയ പരീക്ഷണം കേരളത്തിലെ ഡ്രൈവർമാർക്കും നടത്തേണ്ടതാണ്; കാർ അപകടത്തിന് ശേഷം ശരത് പറയുന്നത് ഇങ്ങനെ

165

സിനിമ, സീരിയൽ രംഗത്ത് പ്രേക്ഷകരുടെ പ്രിയ താരമാണ് ശരത് ദാസ്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്ക് വെക്കാറുണ്ട്. ഇപ്പോൾ താരം പങ്ക് വെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ കാറിൽ കഴിഞ്ഞ ദിവസം ബസ് വന്നിടിച്ചതിനെക്കുറിച്ച് അദ്ദേഹം എത്തിയിരിക്കുന്നത്. ദൈവാനനുഗ്രഹം കൊണ്ട് ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നും ശരത് പറയുന്നു. ബസ് ഇടിച്ചതിനെ തുടർന്ന് കാർ ആകെ ചളുങ്ങിയെന്നും ശരത് പറഞ്ഞിരുന്നു.

Advertisements

Also Read
സാധാരണ സ്‌കൂൾ അവരിൽ ഒരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും, അത് കൊണ്ടാണ് ഇതുപോലൊരു സ്‌കൂൾ തിരഞ്ഞെടുത്തത്; ഊട്ടിയിലെ സ്‌കൂളിനെ പറ്റി സാന്ദ്ര തോമസ്‌

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഈയ്യടുത്ത് ഞാനൊരു വീഡിയോ കണ്ടിരുന്നു. മെക്സിക്കോയിൽ ഒരു കമ്പനി അവരുടെ ട്രക്ക് ഡ്രൈവേഴ്സിനെ ഒരു സ്റ്റാറ്റിക്ക് സൈക്കിളിലിരുത്തി റോഡിൽ. എന്നിട്ട് സ്പീഡിൽ ട്രക്ക് പോയാലോ, ഒരു ബസ് അതിലൂടെ പോയാലോ ആ സൈക്കിളോടിക്കുന്നയാളുടെ അവസ്ഥ എന്താണെന്ന് കൃത്യമായി മനസിലാക്കിക്കൊടുത്തു. നല്ല രസമായിരുന്നു ആ വീഡിയോ. ഈ സംഭവത്തെക്കുറിച്ച് ഇപ്പോൾ പറഞ്ഞതിനൊരു കാരണമുണ്ട്.

കഴിഞ്ഞ ദിവസം എനിക്കൊരു അനുഭവമുണ്ടായി. ഞങ്ങളുടെ കാറിൽ ഒരു ബസ് വന്നിടിച്ചു. അതിന്റെ വീഡിയോയും ശരത് കാണിച്ചിരുന്നു. ശരതിന്റെ ഭാര്യ നിലവിളിക്കുന്നതും തട്ടി എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കുന്നുണ്ടായിരുന്നു.

Also Read
ഇലക്ട്രിക് എഞ്ചിനീയറിംഗ് പഠിച്ച് ലണ്ടനിലും സിംഗപ്പൂരിലും ഉപരിപഠനം; ഓയില്‍ കമ്പനിയില്‍ ജോലി; വിവിധ രാജ്യങ്ങള്‍ കറങ്ങി ഒടുവില്‍ അഭിനയത്തിലെത്തിയ ഗിരീഷ് നമ്പ്യാര്‍

ഞാനും കുടുംബവും ഗുരുവായൂരിൽ തൊഴാൻ പോയതായിരുന്നു. അപ്പോഴാണ് ഈ ബസ് ഇടത് ഭാഗത്ത് കുറേ സ്ഥലമുണ്ടായിട്ട് കൂടിയും വലത് ഭാഗത്തേക്കി കേറി വന്ന് ഞങ്ങളുടെ കാറിൽ ഇടിച്ചത്. ഈശ്വര കാരുണ്യം കൊണ്ട് അന്നാർക്കും ആപത്തൊന്നും സംഭവിച്ചില്ല.

കാർ നന്നായിട്ട് ചളുങ്ങിയിരുന്നു. ബസുകാർ എന്നോട് തർക്കിക്കാൻ വന്നിരുന്നു. എന്റെ കാറിൽ ഡാഷ് ക്യാമുണ്ട്. അതിലെ വിഷ്വൽസ് ഞാൻ അവർക്ക് കാണിച്ചുകൊടുത്തു. അവരുടെ തന്നെയാണ് മിസ്റ്റേക്ക് എന്ന് അവർക്ക് മനസിലായി. മെക്സിക്കോയിലെ ട്രക്ക് ഡ്രൈവർമാർക്ക് നടത്തിയ പരീക്ഷണം കേരളത്തിലെ ഡ്രൈവർമാർക്കും നടത്തേണ്ടതാണ്. പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയാൽ നല്ലതാണെന്നും ശരത് പറഞ്ഞു

Advertisement