ഇലക്ട്രിക് എഞ്ചിനീയറിംഗ് പഠിച്ച് ലണ്ടനിലും സിംഗപ്പൂരിലും ഉപരിപഠനം; ഓയില്‍ കമ്പനിയില്‍ ജോലി; വിവിധ രാജ്യങ്ങള്‍ കറങ്ങി ഒടുവില്‍ അഭിനയത്തിലെത്തിയ ഗിരീഷ് നമ്പ്യാര്‍

179

മലയാളികളുടെ ടെലിവിഷന്‍ രംഗത്തെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടരുന്ന സാന്ത്വനം എന്ന വീട്ടിലെ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു.

നടി ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ആദ്യം കഥ മുന്നോട്ട് പോയത്. പിന്നീട് ബാലന്റേയും സഹോദരങ്ങളുടേയും കഥയായി സീരിയല്‍ പരിണമിച്ചു. ശിവന്‍, ഹരി, അപ്പു, അഞ്ജലി തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നവരാണ്. തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

Advertisements

2020 സെപ്റ്റംബര്‍ 21 ന് ആരംഭിച്ച പരമ്പര തുടക്കത്തില്‍ തന്നെ റേറ്റിങ്ങില്‍ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. ഇപ്പോഴും മുന്നല്‍ തന്നെയാണ് ഈ പരമ്പരയുടെ റേറ്റിങ്.

ഈ സീരിയലില്‍ മുഖ്യകഥാപാത്രങ്ങളിലൊന്നായ ഹരിയായി എത്തുന്നത് കണ്ണൂര്‍ സ്വദേശിയായ ഗീരിഷ് നമ്പ്യാര്‍ ആണ്. അഭിനയിക്കാനുള്ള മോഹവുമായിട്ടാണ് മിനി സ്‌ക്രീന്‍ രംഗത്തേയ്ക്കു എത്തിയതെന്നും സിനിമ ചെയ്യാനായിരുന്നു ഏറെ താല്‍പര്യമെങ്കിലും അവരം ലഭിച്ചില്ലെന്ന് പറയുകയാണ് ഗിരീഷ്.

ALSO READ- അഭയ് ബാബുരാജിന്റെ വധുവായി വിവാഹത്തില്‍ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഗ്ലാഡിസ്; മുഴുവന്‍ സമയവും കൂടെ നിന്ന് ബാബുരാജ്; അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനയല്ലോ എന്ന സന്തോഷമാണെന്നും ഗിരീഷ് പറയുന്നു. അനു ജോസഫിന്റെ യൂ ട്യൂബ് ചാനലിനോടായിരുന്നു ഗിരീഷിന്റെ പ്രതികരണം.

അഭിനയമൊക്കെ ആഗ്രഹിച്ചിരുന്ന കാലത്ത് കിരണ്‍ ടിവിയില്‍ വിജെ ആയി പ്രവര്‍ത്തിച്ചിരുന്നു. അന്നാണ് താന്‍ ഭാര്യയായ പാര്‍വതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതെന്ന് ഗിരീഷ് പറയുന്നു. പ്രണയമായിരുന്നു എങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ നടന്ന പക്കാ അറേഞ്ച്ഡ് മാര്യേജായിരുന്നു തങ്ങളുടേതെന്ന് ഗിരീഷ് പറയുന്നുണ്ട്. ഏക മകള്‍ ഗൗരി വിദ്യാര്‍ത്ഥിനിയാണ്.

മുന്‍പ് ബിഗ് സ്‌ക്രീനില്‍ നിന്നു അവസരങ്ങള്‍ ലഭിക്കാത്തത് വലിയ വിഷമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും ഗിരീഷ് പറയുന്നു. ഒരു നടന്‍ എന്ന നിലയില്‍ അറിയപ്പെടുമ്പോള്‍ മിനി സ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും അഭിനയിച്ചാലേ ശരിയാകൂവെന്നാണ ്കരുതുന്നതെന്നാണ് ഗിരീഷ് പറയുന്നത്.

ALSO READ- പല വഴികള്‍ തേടി; ഡോക്ടര്‍മാരെ ഒരുപാട് കണ്ടു; ഒരു ഫലവുമുണ്ടായില്ല; ഒടുവില്‍ തുണച്ചത് ക്രിസ്തീയ ആരാധന; ബ്രാഹമണ കുടുംബത്തില്‍ പിറന്ന മോഹിനി ക്രിസ്ത്യന്‍ മതം സ്വീകരിച്ചതിന് പിന്നില്‍

ഭാര്യയ്ക്കും മകള്‍ക്കും താന്‍ അഭിനയിക്കുന്നത് ഇഷ്ടമാമെന്നും മറ്റുള്ള നടിമാരുടെ കൂടെ ഇഴുകി ചേര്‍ന്നുള്ള അഭിനയത്തില്‍ തനിക്കു പ്രശ്നമില്ലെന്നാണ് ഭാര്യ പാര്‍വതി പറയുന്നത്.

മലയാളിയാണെങ്കിലും ഗിരീഷ് പഠിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയിലാണ്. പിന്നീട് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് ലണ്ടനിലും സിംഗപ്പൂരിലുമായൊക്കെ ഉപരിപഠനം നടത്തി.

അഞ്ച് വര്‍ഷത്തോളം ഓയില്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തതിന് ശേഷമാണ് അഭിനയ ലോകത്ത് എത്തിയത്. വിവിധ രാജ്യങ്ങളില്‍ ഇതിനകം ജോലി ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ അഭിനയമാണ് തന്റെ മേഖലയെന്നും ഗിരീഷ് പറയുന്നു. മകളും ഭാര്യയുമാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും ഗിരീഷ് നമ്പ്യാര്‍ പറയുന്നുണ്ട്.

Advertisement