മോഹന്‍ലാല്‍, രഞ്ജിത് ചിത്രം ബിലാത്തിക്കഥ ഓണത്തിന്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

23

ലോഹം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ രഞ്ജിത് ടീം വീണ്ടും എത്തുകയാണ്. ബിലാത്തിക്കഥ എന്ന ഈ ചിത്രത്തിനായി മോഹന്‍ലാല്‍ 45ഓളം ദിവസം മാറ്റിവച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് മെയ് പത്തിന് ലണ്ടനില്‍ വെച്ച് ആരംഭിക്കും. മെയ് 10 മുതല്‍ ജൂണ്‍ 25 വരെ നീളുന്ന 45 ദിവസങ്ങള്‍ ആണ് മോഹന്‍ലാല്‍ ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്.

Advertisements

സേതുവാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സിന്റെയും വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിലാത്തിക്കഥ നിര്‍മ്മിക്കുന്നത്. മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജന്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.. അനു സിത്താര, ജ്യുവല്‍ മേരി,കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഷാലിന്‍ സോയ, എന്നിവരോടൊപ്പം സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ചിത്രത്തിലഭിനയിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഛായാഗ്രാഹകന്‍ പ്രശാന്ത് രവീന്ദ്രനാണ് ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ റിലീസ് ചിത്രം ഓണത്തിന് തീയറ്ററുകളില്‍ എത്തിക്കുന്നു. ഇതിനുമുന്‍പ് മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച ചിത്രം ലോഹം 2015 ഓണത്തിനായിരുന്നു തിയേറ്ററുകളിലെത്തിയത്.

Advertisement