ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് വിദ്യാ ബാലന്‍. മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ തന്റേതായൊരു ഇടം ബോളിവുഡില്‍ ഉണ്ടാക്കിയെടുത്ത താരം കൂടിയാാണ് പകുതി മലയാളി കൂടിയായ വിദ്യാ ബാലന്‍. ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടി കൂടിയാണ് വിദ്യാബാലന്‍.
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പം ചക്രം എന്ന മലയാള സിനിമയിലൂടെ ആണ് വിദ്യ ബാലന്‍ അഭിനയം തുടങ്ങിയത് എങ്കിലും ഈ സിനിമ പകുതി വഴിക്ക് മുടങ്ങുക ആയിരുന്നു. പിന്നീട് വിദ്യാ ബാലന്‍ ബോളിവുഡില്‍ സൂപ്പര്‍ നായിയായി മാറുകയായിരുന്നു.
എന്നാല്‍ ഈ താര സിംഹാസനത്തിലേക്ക് ഉളള വിദ്യാ ബാലന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല.ഒരു വ്യത്യസ്ത നടി എന്നതിലുപരി എന്തും തുറന്നടിക്കുന്ന സ്വഭാവക്കാരി കൂടിയാണ്. തന്റെ നിലപാടുകള്‍ മടിയില്ലാതെ സമൂഹത്തോട് വിളിച്ച പറയുന്ന താരമാണ് വിദ്യാ ബാലന്‍.
തന്റെ ഓരോ ചിത്രത്തിനും മികച്ച പ്രതികരണങ്ങള്‍ കിട്ടുമ്പോള്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ എന്നും വിമര്‍ശനങ്ങള്‍ മാത്രമാണ് വിദ്യക്ക് നേരെ ഉയരുന്നത്. കരിയറില്‍ വിജയയാത്ര തുടരുമ്പോഴും ഇവര്‍ക്ക് നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങള്‍ ചെറുതല്ല. ബോഡി ഷെയ്മിങാണ് താരം നേരിട്ടിട്ടുള്ളതിലേറെയും. പക്ഷെ ഇത്തരം പരിഹാസങ്ങളെ താന്‍ മുഖവിലക്ക് എടുക്കാറില്ലെന്ന് തുറന്നടിച്ച് വിദ്യാ ബാലന്‍ ഒരിക്കല്‍ രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് ഒരിക്കലും ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്ന് തോന്നിയിട്ടില്ലെന്നും എന്നാല്‍ തന്റെ മാതാപിതാക്കള്‍ വിവാഹം ജീവിതത്തില്‍ ആവശ്യമാണെന്നാണ് കരുതിയിരുന്നതെന്നും വിദ്യ പറയുന്നു.
തനിക്ക് പറ്റിയ ഒരാളെ മാത്രമേ കെട്ടൂ എന്ന് നേരത്തെ തന്നെ തീരപുമാനിച്ചിരുന്നു. അങ്ങനെയാണ് സിദ്ധാര്‍ത്ഥിനെ കണ്ടുമുട്ടുന്നതെന്നും പിന്നീട് പ്രണയത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നുവെന്ന് താരം പറയുന്നു.
തനിക്ക് ജീവിതത്തില്‍ ഒത്തിരി പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊന്ന് ആദ്യമായിരുന്നുവെന്നും വിവാഹം ഇത്ര മനോഹരമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും വിവാഹത്തെപ്പറ്റി ജീവിതത്തില്‍ ഒരിക്കല്‍ പോലും ചിന്തിക്കാത്ത താനാണ് ഇന്ന് സിദ്ധാര്‍ത്ഥിന്റെ ഭാര്യയായി കഴിയുന്നതെന്നും വിദ്യ ബാലന്‍ പറയുന്നു.