അഡ്ജസ്റ്റ്മെന്റ് ചോദിച്ച് എന്റെ അടുത്തും വന്നിട്ടുണ്ട്, പക്ഷേ ഇപ്പോൾ ഇല്ല; യമുനയുടെ തുറന്ന് പറച്ചിലുകൾ ഇങ്ങനെ

55

സിനിമ സീരിയൽ താരങ്ങൾക്ക് പ്രിയങ്കരിയാണ് യമുന റാണി. രണ്ട് വർഷം മുൻപാണ് താരം പുനർ വിവാഹിതയായത്. രണ്ടാം വിവാഹമാണെങ്കിലും തന്റെ ഭർത്താവായ ദേവനുമൊത്ത് സന്തോഷത്തോടെ ജീവിക്കുകയാണ് താരമിപ്പോൾ. ഭർത്താവിനെക്കുറിച്ചും പലപ്പോഴും യമുന തുറന്ന് സംസാരിക്കാറുണ്ട്.

ഇപ്പോഴിതാ അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റ് ചെയ്യുന്നതിനെ പറ്റിയുള്ള തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സീ മലയാളം ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അഡജസ്റ്റ്‌മെന്റ് ആവശ്യപ്പെട്ട് പലരും താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് യമുന പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ന്യൂയറും ബർത്ത്‌ഡേയും ഒരുമിച്ചാഘോഷിച്ച് മലയാളികളുടെ ഈ പ്രിയതാരം

‘അവസരങ്ങൾ കിട്ടാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് പറയുന്നത് ശരിയാണ്. നേരിട്ടും അല്ലാതെയും പലരോടും ഇങ്ങനെ ചോദിക്കുന്നവരുണ്ട്. പണ്ട് നേരിട്ട് ചോദിക്കാതെ വളഞ്ഞ വഴിയിലൂടെ ചോദ്യവുമായി വരുന്നവരെ എനിക്ക് മനസിലാകുമായിരുന്നു.തല്ല് കിട്ടുമോന്ന് പേടിച്ചിട്ടാവും, ഇപ്പോൾ എന്നോട് ആരും ചോദിക്കാറില്ല.

കോഫി കുടിക്കാൻ പോകാം എന്നൊക്കെ ചിലർ പറയുമ്പോഴെ അടുത്ത ചോദ്യം അഡ്ജസ്റ്റ്‌മെന്റ് ആണെന്ന് മനസ്സിലാവും. ആ സമയം തന്നെ ഞാൻ ചായയോ കാപ്പിയോ കുടിക്കാറില്ലെന്ന് മറുപടി പറയും.ഒന്നും മനസിലാവാത്ത പൊട്ടിയെ പോലെ ഞാൻ അവരോട് സംസാരിക്കും. േേനരിട്ട് സമ്മതമാണോന്ന് ചോദിക്കുന്നവരോട് താൽപര്യമില്ലെന്ന് നേരിട്ട് തന്നെ പറയും

Also Read
ജാനകിക്ക് പിന്തുണയുമായി സൂര്യ; മുച്ചുണ്ട് ഉള്ളവർക്കും മോഡൽ ആകാം.

ഞാൻ മനസ്സിലാക്കിയിടത്തോളം എല്ലാ ഇൻഡസ്ട്രിയിലും ഈ ചോദ്യം കേൾക്കുന്നവരുണ്ട്, അനുഭവിക്കുന്നവരും ഉണ്ട്. എന്നെ സംബന്ധിച്ച് സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുന്ന ഇടമാണ് സിനിമ. ക്യാമറയുടെ മുന്നിൽ ജോലി ചെയ്യുമ്പോൾ ഒരുപാട് പേരുണ്ട്. ഇവരുടെയൊക്കെ മുന്നിൽ വ്ന്ന് പീഡിപ്പിക്കുക എന്നത് എളുപ്പമല്ല. ക്യാമറക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങളിൽ നമ്മളാണ് തീരുമാനം എടുക്കേണ്ടതെന്നും യമുന പറഞ്ഞു.

Advertisement