ഭഷ്യവിഷ ബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്കും ഇതുപോലെ വിഷബാധയേറ്റിട്ടുണ്ടെന്നാണ് സംവിധായകൻ പറയുന്നത്.
അൽഫോൻസ് പുത്രന്റെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;’15 വർഷങ്ങൾക്ക മുൻപാണ് സംഭവം. ആലുവയിലെ ഒരു ഷോപ്പിൽ നിന്ന് ഞാൻ ഷവർമ്മ കഴിച്ചു. നടൻ ഷറഫുദ്ധീന്റെ ട്രീറ്റ് ആയിരുന്നു അന്ന്. ആക്രാന്തത്തിൽ ഞാൻ ഷവർമ്മയും, മയോണൈസും കൂട്ടിയടിച്ചു.

അടുത്ത ദിവസം സഹിക്കാൻ കഴിയാത്ത വയറുവേദനയുമായി ഞാൻ ലേക്‌ഷോർ ആശുപത്രിയിലെത്തി. എന്നെ രക്ഷിക്കാൻ വേണ്ടി അന്ന് എന്റെ മാതാപിതാക്കൾ ചിലവാക്കിയത് 70000 രൂപയാണ്. എം സി യു എന്ന് വിളിക്കുന്ന സ്‌പെഷ്യൽ സെക്ഷൻ യൂണിറ്റിലാണ് അന്ന് എന്നെ കിടത്തിയത്.
ഒരു കാര്യവുമില്ലാതെ എനിക്ക് ഷറഫുദ്ധീനോട് ദേഷ്യം തോന്നി. എന്നാൽ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്ക്ക് കാരണം. ആരാണ് ഇവിടെ യഥാർഥ കുറ്റവാളി. കണ്ണുതുറന്ന് സത്യമെന്തെന്ന് നോക്കുക. ജീവിതം അമൂല്യമാണ്.

Also Read
അയാൾ ബാലയെ സംബന്ധിച്ച് വില്ലനായി മാറിയിട്ടുണ്ട്; മറുപടിയുമായി കലാഭവൻ ഷാജോണി\
അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത്. ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ 70,000 രൂപ ഒരു വിസ്മയം പോലെ വന്നതാണ്. അത് പോലെ എല്ലാവർക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ലെന്നും അൽഫോൻസ് പുത്രൻ കൂട്ടിച്ചേർത്തു